ഒരു പെൺകുട്ടിയെയും സിപിഎം തട്ടമില്ലാത്തവളായി മാറ്റിയിട്ടില്ല; സഖാവ് അനിൽകുമാറിന് കെ ടി ജലീലിൻ്റെ തിരുത്ത്

കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ഡോ. കെ.ടി. ജലീല്‍. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാറിൻ്റെ പ്രസംഗത്തിലെ പരാമർശത്തിന് മറുപടിയായാണ് ജലീലിൻ്റെ കുറിപ്പ്.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി.
ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

സഖാവിനുള്ള എസ്സൻസ് പ്രസംഗത്തിലെ മറുപടി

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ തിരുവനന്തപുരത്ത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടന എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്’23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. ഇതിനു മറുപടിയായാണ് കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

കെ ടി ജലീലിൻ്റെ പോസ്റ്റ്

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ (എം). സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ: അനില്‍കുമാറിന്റെ അഭിപ്രായം സി.പി.ഐ എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി.
ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ (എം). അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ: അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിന്റേതാണെന്ന വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല.

ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയര്‍വെല്‍ സെറിമണി’യില്‍ പങ്കെടുക്കാനുമാണ് പോര്‍ട്ട്ബ്ലയറില്‍ എത്തിയത്. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

പ്രതികരണങ്ങൾ കനത്തു

അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരേ മുസ്‌ലിംലീഗ്, സമസ്ത എ.പി., ഇ.കെ. വിഭാഗം നേതാക്കളും രംഗത്തെത്തി. സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന സംഭവമാണ് പ്രസംഗമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ. പറഞ്ഞു. സംഘപരിവാര്‍ സ്‌പോണ്‍സേഡ് നാസ്തിക ദൈവം രവിചന്ദ്രന്‍ സംഘടിപ്പിച്ച വേദിയില്‍ പോയി മലപ്പുറത്തെ കുട്ടികള്‍ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കില്‍ ചെറിയ തൊലിക്കട്ടി പോര. വനിതാ മതിലിനും പ്രകടനത്തിന്റെ മുന്നിലും ശിരോവസ്ത്രമിട്ട പെണ്‍കുട്ടികളെ വേണം. എന്നാല്‍ പുച്ഛത്തിന് മാത്രം ഒരു കുറവുമില്ല. നാസ്തികരും സംഘികളും സി.പി.എമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവുകൂടിയുണ്ടെന്നും മജീദ് പരിഹസിച്ചു.

സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ തലപ്പാവ് അഴിപ്പിക്കാന്‍ സാധിക്കാത്ത കക്ഷിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. വര്‍ത്തമാന സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീയുടെ ശിരോവസ്ത്രം വെറുമൊരു മതപ്രമേയമല്ലെന്ന് സമസ്ത എ.പി. വിഭാഗം നേതാവ് മുഹമ്മദലി കിനാലൂരും പ്രതികരിച്ചു. കാമ്പസില്‍ ഹിജാബ് നിരോധിച്ചു എന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നതും ഞങ്ങളുടെ പാര്‍ട്ടി മലപ്പുറത്തെ തട്ടമുക്തമാക്കാന്‍ ശ്രമിച്ചു എന്ന് സി.പി.എം. നേതാവ് പറയുന്നതും ഒരേ താളത്തില്‍ വായിക്കേണ്ടതല്ലെങ്കില്‍പ്പോലും ഇങ്ങനെയൊരു കാലത്ത് ഒച്ചകളില്‍ സാമ്യമുണ്ടാകുന്നതുപോലും വലിയ അപകടം സൃഷ്ടിക്കുമെന്നും മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.

ബിഹാറിന് പിന്നാലെ ദേശീയ തലത്തിൽ ജാതിസെൻസസ് നടത്തണമെന്ന് കോൺഗ്രസ്

സാമൂഹിക നീതി ഉറപ്പാക്കാനും സാമൂഹിക ശാക്തീകരണ പരിപാടികൾക്ക് ഉറച്ച അടിത്തറ നൽകാനും ദേശീയ തലത്തിൽ ബിഹാറിലെ സമാനമായ രീതിയിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയെങ്കിലും അതിന്റെ ഫലം മോദി സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. “ബിഹാർ സർക്കാർ സംസ്ഥാനത്ത് നടത്തിയ ജാതി സർവേയുടെ ഫലങ്ങൾ ഇപ്പോൾ പുറത്തുവിട്ടു. ഇതിനെ സ്വാഗതം ചെയ്യുന്നു. കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നടത്തിയ സമാനമായ സർവേകൾ അനുസ്മരിക്കുകയാണ്. ഒരു ദേശീയ ജാതി സെൻസസ് ഏറ്റവും വേഗത്തിൽ നടത്തണമെന്ന ആവശ്യം കേന്ദ്രത്തോട് ആവർത്തിക്കുന്നു”, അദ്ദേഹം എക്‌സിൽ കുറിച്ചു.

ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾ 84 ശതമാനം വരും. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്‍റെ അഞ്ച് ശതമാനം മാത്രം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ ചൂണ്ടിക്കാട്ടി.

ഇന്നാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസിന്റെ കണക്കുകൾ പുറത്തുവിട്ടത്.

ബിഹാറിലെ ജാതിസെൻസസ് കണ്ണിൽ പെടിയിടൽ എന്ന് ബി ജെ പി

ബിഹാറിലെ ജാതി സെൻസസിനെ തള്ളി ബിജെപി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജാതി സെൻസസെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. സാധാരണക്കാരെയും പാവങ്ങളെയും ഭ്രമിപ്പിക്കാൻ മാത്രമാണ് ജാതി സെൻസസ്.

18 വർഷം നിതീഷ് കുമാർ ഭരിച്ചിട്ടും 15 വർഷം ലാലുപ്രസാദ് യാദവ് ഭരിച്ചിട്ടും സംസ്ഥാനം വികസിപ്പിച്ചില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം ബിഹാര്‍ സര്‍ക്കാര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ പ്രതികരണം.

ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ മറവിൽ തട്ടിപ്പ്, അഖിൽ സജീവിനും ലെനിൻ രാജിനും എതിരെ കേസ് എടുത്തു

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അഖില്‍ സജീവിനേയും അഭിഭാഷകനായ ലെനിന്‍ രാജിനേയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ്‌. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി.

ഇവര്‍ രണ്ട് പേരും തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹരിദാസ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ബാസിത് എന്നിവരുടെ മൊഴിയാണ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയത്. ആയുഷ് മിഷനിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളയാളും സുഹൃത്തും ചേർന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം.

എന്നാൽ അഖില്‍ മാത്യുവിന് ഹരിദാസ് പണം നല്‍കിയതായി ഇതുവരെ സ്ഥിരീകരണമില്ല. അതേസമയം, അഖില്‍ സജീവിന് 20000 രൂപ നല്‍കിയതായും ലെനിന്‍ രാജിന് 50000 രൂപ നല്‍കിയതായും രേഖകളുണ്ട്.

ഇത്തരത്തില്‍ പണമിടപാട് നടന്നത് ഒരു തെളിവായി സ്വീകരിച്ചുകൊണ്ടാണ് പോലീസ് നടപടി. ചൊവ്വാഴ്ച കോടതിയില്‍ ഇവരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കും.

വ്യാജ ഇ മെയിൽ കണ്ടെത്തി

ഇതിനിടെ  നിയമനത്തട്ടിപ്പിലെ പ്രതികളിലൊരാളായ അഖിൽ സജീവ് വ്യാജ ഇമെയിൽ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നാഷണൽ ആയുഷ് മിഷന്റെ പേരിലാണ് അഖിൽ സജീവ് വ്യാജ ഐഡി ഉണ്ടാക്കിയതെന്നും ഇതുവഴിയാണ് സന്ദേശം അയച്ചതെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ. വൈകാതെ നിയമനം ലഭിക്കുമെന്നായിരുന്നു ഇ മെയിൽ സന്ദേശം. 

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ഒടുവിലെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വീണ്ടും ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അഴിമതിയോ ആൾമാറാട്ട തട്ടിപ്പോ

അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നൽകിയ കേസിൽ ഇടനിലക്കാരൻ അഖിൽ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻ രാജാണെന്ന് പരാതിക്കാർ ആരോപിച്ചത്. പത്തിലേറെ പേർക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.

ഇൻസൈഡ് ഇന്റീരിയർ എന്ന, കുറഞ്ഞ ചെലവിൽ കിച്ചൺ ഇന്റീരിയർ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് അഖിൽ സജീവും പങ്കാളികളും പണം പറ്റിയത്. വീടുപണി നടക്കുന്നയാളുകളിൽ നിന്ന് 10000 രൂപ മുതൽ ഒരു ലക്ഷം വരെ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ പ്രമുഖ സിനിമാതാരമെത്തുമെന്ന് കാണിച്ചാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പറഞ്ഞ പണം കിട്ടാതെ നടി പിന്മാറി. പണം വാങ്ങിച്ചവർക്ക് പണി ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ തുടക്കം മുതലേ മുറുമുറുപ്പുണ്ടായതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ് പാളി. 15 ദിവസത്തിനുള്ളിൽ സ്ഥാപനം പൂട്ടി. അന്ന് മുങ്ങിയ അഖിൽ സജീവിനും കൂട്ടാളികൾക്കുമെതിരെ പണം നൽകിയ പത്തിലേറെ പേരാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്.

സ്ഥാപനം തുടങ്ങാനായി വാടകക്കെടുത്ത കെട്ടിടത്തിന് അഡ്വാൻസും വാടകയും നൽകാതെ മുങ്ങിയതിൽ കെട്ടിടമുടമയും അഖിൽ സജീവിനെതിരെ പരാതി നൽകിയിരുന്നു. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിൽ പണം നൽകിയതിന് തെളിവില്ലെന്നും കാണിച്ച് കുന്ദമംഗലം പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. ഒത്തുതീർപ്പിനായി അഡ്വ. ലെനിൻ രാജ് ഇടപെടുകയും ചിലർക്ക് പണം തിരിച്ചുനൽകുകയും ചെയ്തു. കൊടുത്ത പണത്തിന് തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുക്കാനാവാതെ പലരും നാലു മാസത്തിന് ശേഷവും ഇപ്പോഴും ആനപ്പാറയിലെ ഇൻസൈഡ് ഇന്റീരിയർ ഓഫീസിലെത്തുന്നുണ്ടെന്നാണ് സമീപത്തുള്ളവർ പറയുന്നത്.

അതേസമയം നിയമനക്കോഴ ആരോപണക്കേസിൽ പൊലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസ്.

കോവിഡ് വാക്സിനിലേക്ക് നയിച്ച ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം

2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക്. കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ (2023 Nobel Prize in Physiology or Medicine- Katalin Karikó and Drew Weissman) എന്നിവരാണ് ഈ വര്‍ഷത്തെ നോബേലിന് അര്‍ഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ മെസ്സഞ്ചർ RNA വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്.

mRNA എങ്ങിനെയാണ് മനുഷ്യൻ്റെ പ്രതിരോധ സംവിധാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നത് എന്ന ഇവരുടെ ഗവേഷണമാണ് ആർഎൻഎ വാക്സിൻ നിർമ്മിക്കുന്നതിലേക്ക് നയിച്ചത്.

ഹംഗറിയിലെ സഗാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അര്‍ഹയായ കാറ്റലിന്‍ കരീക്കോ. അമേരിക്കയിൽ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. രണ്ട് പേരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് വാക്സിൻ്റെ കണ്ടെത്തലിൽ നിർണ്ണായകമായത്. 2008, 2010 കാലഘട്ടത്തിലായിരുന്നു, അനിശ്ചിതമായ ആർഎൻഎ പ്രതികരണങ്ങളുടെ പ്രഹേളികയെ മറികടക്കുന്നതിന് സഹായിച്ച ഇവരുടെ കണ്ടെത്തലുകൾ പുറത്ത് വന്നത്.

GK Part

ഒക്ടോബർ രണ്ട് മുതൽ 9 വരെയാണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനം. ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം

നേരത്തെ 1951 ൽ മാക്സ് തെയിലർക്കാണ് വാക്സിൻ വികസിപ്പിച്ചതിന് നൊബേൽ ലഭിച്ചത്. മഞ്ഞപ്പനിക്ക് എതിരായ വാക്സിൻ ആയിരുന്നു ഇത്.

 വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.

The Nobel Prize in Physiology or Medicine 2023 was awarded jointly to Katalin Karikó and Drew Weissman “for their discoveries concerning nucleoside base modifications that enabled the development of effective mRNA vaccines against COVID-19”

Here are five things to know about the prizes and their creator.

In absentia

Since 1901, six Nobel peace laureates have been prevented from attending the prize ceremony in Oslo. In 1936, German journalist and pacifist Carl Von Ossietzky was detained in a Nazi concentration camp. In 1975, Soviet leaders refused to allow Russian dissident Andrei Sakharov to travel to Oslo to pick up his prize. He was represented by his wife Yelena Bonner. In 1983, Polish union leader Lech Walesa declined the invitation to come to Oslo for fear he would not be allowed back into Poland. In 1991, Myanmar opposition leader Aung San Suu Kyi was under house arrest when she won the prize. Given permission by the junta to travel, she also declined for a fear of not being able to return to her country. In 2010, Chinese dissident Liu Xiaobo was in prison. His chair remained empty, where the prize was placed. In 2022, Belarusian human rights campaigner Ales Bialiatski was in prison. He was represented by his wife Natalia Pinchuk.

Posthumous awards

Since 1974, the statutes of the Nobel Foundation stipulate that the prize may not be given posthumously. But a person may be awarded if she or he dies between the time of the announcement in October and the formal prize ceremony in December. Before the change, only two people had won a Nobel posthumously. One was Dag Hammarskjold, the Swedish secretary general of the United Nations who died in a plane crash in 1961 but was awarded the Nobel Peace Prize later the same year. And in 1931, the Nobel Literature Prize was awarded posthumously to another Swede, Erik Axel Karlfeldt. In 2011, the Medicine Prize committee selected Ralph Steinman of Canada, unaware that he had passed away just three days before the prize announcement. Nevertheless, the foundation decided to give him the award.

Few female laureates

While female representation among winners has been steadily increasing in the last decades compared to the early years, the 60 women Nobel laureates still account for around just six percent of winners. But things are getting better. Since 2000, 31 women have been awarded all prizes combined, almost three times as many as in the previous two decades.

In 2009, five women received a Nobel prize, including the first female laureate in economics, American Elinor Ostrom — a record yet to be equalled. Economics has had the fewest women laureates at 2.2 percent, lower than the science prizes combined, which have seen 3.7 percent women laureates. While slightly more evenly distributed, literature is still largely a male affair with 14.2 percent women among laureates, with the peace prize faring slightly better at 16 percent. The Nobel is an institution “for men”, 2022 literature laureate Annie Ernaux of France told AFP. Nevertheless, the first person to win the Nobel prize twice was Marie Curie, in 1903 in physics and in 1911 in chemistry.

Missing mathematics

There has long been debate over why no prize was created for mathematics. There were longstanding rumours that it was in part because Alfred Nobel’s lover had an affair with mathematician Gosta Mittag-Leffler — but in the 1980s, researchers were able to put that theory to rest. So why is there no prize? There are two likely explanations. In 1895, when Nobel wrote his will, a maths prize already existed in Sweden and he saw no need for a second one.

And at the beginning of the 20th century, the applied sciences were in public and scientific favour. The contribution of mathematics to humanity was not as obvious as it is today.

Lavish prize ceremonies

The prizes are announced in early October, but the award ceremonies take place in Oslo and Stockholm every year on December 10, the anniversary of the 1896 death of prize creator and inventor Alfred Nobel. In Stockholm — where the laureates for medicine, physics, chemistry, literature and economics are honoured — the prize ceremony is followed by a glitzy banquet at City Hall for around 1,300 guests, including King Carl XVI Gustaf and Queen Silvia, the diplomatic corps, academics and business leaders.

Meanwhile, in Oslo, around 1,000 guests, including King Harald and Queen Sonja, diplomats and celebrities, attend the prize ceremony at City Hall followed by a smaller banquet at the Grand Hotel. Russia’s ambassador has been barred from the Stockholm ceremony since 2022 due to the war in Ukraine. Norway’s Nobel Institute has meanwhile maintained its policy of inviting all ambassadors.

ലിഫ്ട് ചോദിച്ച് കയറിയത് എസ് ഐയുടെ സ്കൂട്ടറിൽ, പീഡനക്കേസിൽ പൊലീസ് തിരയുന്ന പ്രതി പിടിയിൽ

 പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതി എസ് ഐയുടെ സ്കൂട്ടറിൽ ലിഫ്ട് ചോദിച്ച് കയറി. അന്വേഷിച്ചു നടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിലാണ് കൈകാട്ടി നിർത്തിച്ച് കയറിയത്.

കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസുമായ ബന്ധപ്പെട്ട യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിൻസ്‌രാജിനോടാണ് പ്രതി ലിഫ്ട് ചോദിച്ചത്.

അസ്വാഭാവികത ഒന്നും തോന്നാതെ തന്നെ എസ് ഐ ജോമോനെ വണ്ടി നിർത്തി സ്കൂട്ടറിൽ കയറ്റി. മുന്നോട്ട് പോകവെ കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ. യുടെ സ്കൂട്ടറിലാണ് ലിഫ്റ്റ്‌ ചോദിച്ചു കയറിയതെന്ന് പ്രതി തിരിച്ചറിഞ്ഞത്.

ഇതോടെ ചാടി ഇറങ്ങി ഓടി. എസ്.ഐ. പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു. പക്ഷെ പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്.ഐ.യും അലിൻഡിൻ കമ്പനിക്ക് മുന്നിൽ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവർത്തകരും ചേർന്ന് പിടികൂടി.

കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.

ജാതി സെൻസസ് പുറത്ത് വിട്ട് ബിഹാർ, രാഷ്ട്രീയത്തിൽ മുന്നാക്കം ചാടി നിതീഷ് കുമാർ

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന് തുടർച്ചയായി ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. എന്നാൽ ഇവരുടെ ഉദ്യോഗങ്ങളിലെയും മറ്റും പ്രാതിനിധ്യം വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

13 കോടിയിൽ അധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാർ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയാണ് ഒ.ബി.സി. എന്ന് വേർതിരിച്ച് കണക്കാക്കിയിട്ടുള്ളത്. അവർ മൊത്തം സംസ്ഥാന ജനസംഖ്യയുടെ 63.12 മാനം വരും.

സ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ ആണ്. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടിക വർഗ്ഗവും എന്നാണ് സെന്‍സസ് റിപ്പോര്‍ട്ട് .

ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം. യാദവര്‍ 14 ശതമാനം എന്നിങ്ങനെയാണ് കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍-.0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനം വരും.

ഒബിസി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി.

ജാതി സംവരണത്തിനും ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴേ അതില്‍ ജാതി കോളം ഉണ്ടായിരുന്നു. 1931 വരെ അത് തുടരുകയും ചെയ്തിരുന്നു. 1953ല്‍ രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് 1961ലെ സെന്‍സസില്‍ ജാതി കണക്കെടുക്കണമെന്നായിരുന്നു. 

സുപ്രീം കോടതി ശരിവെച്ച കണക്കെടുപ്പ്

ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ബിഹാറിലെ ജാതി സെന്‍സസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. സെന്‍സസ് കേന്ദ്ര വിഷയങ്ങളുടെ പട്ടികയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാപനം തെറ്റാണെന്നുമായിരുന്നു ജാതി സെന്‍സസിനെതിരായ ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ള പെറ്റീഷനാണ് ഹരജിക്കാര്‍ ജാതി സെന്‍സസിനെതിരായി ഫയല്‍ ചെയ്തതെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചത്. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന ഹരജിക്കാരുടെ വാദത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു. പിന്നാക്ക ജാതി നിര്‍ണയം സംവരണം നടപ്പാക്കുന്നതിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്ന് പരമോന്നത കോടതി വിധിയില്‍ എടുത്തു പറയുകയും ചെയ്തു.

രാഹുലിനെയും മറികടന്ന്

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് ആയിരിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ ആർക്കും അതിന് ഉത്തരമില്ല. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജൻ ആക്രോശ് യാത്ര’യിലാണ് രാഹുൽ വാഗ്ദാനം നൽകിയത്.

മണ്ഡൽ വിരുദ്ധ കലാപകാലം പിന്നിടുമ്പോൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിലും ക്വാട്ടയിലും കേന്ദ്രീകരിച്ച് പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെടുകയാണ്. ജെഡിയു, സമാജ്‌വാദി പാർട്ടി, ആർജെഡി എന്നിവയ്ക്ക് പിന്നാലെ കോൺഗ്രസും ജാതി സെൻസസ് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ കോലാർ റാലിയിൽ 2011ലെ ജാതി സെൻസസ് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ഇതിനെ ആശ്രയിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നത്.

ബിഹാറിലെ ജാതി സെന്‍സസ് ദേശീയ രാഷ്ട്രീയത്തിലും വിവിധ സംസ്ഥാനങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കും. സംസ്ഥാന അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. ഈ സംസ്ഥാനങ്ങളിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ ഇതിനായി ശബ്ദമുയര്‍ത്താനുള്ള സാധ്യതയുണ്ട്. ബി ജെ പിക്ക് ഇപ്പോള്‍ ഭൂരിപക്ഷമുള്ള യു പിയില്‍ പോലും പാര്‍ട്ടിക്കകത്ത് നിന്ന് ജാതി സെന്‍സസിന് വേണ്ടി ശക്തമായ ആവശ്യം ഉയര്‍ന്നു വരികയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ജാതി സെന്‍സസ് നടപ്പാക്കാനുള്ള ബിഹാര്‍ തീരുമാനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും.

ജാതി വീണ്ടും നൈതിക ചോദ്യങ്ങളുമായി പരസ്യപ്പെടുന്നു

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷം തങ്ങളുടെ പ്രധാന മുദ്രാവാക്യമായി “സാമൂഹിക നീതി” എന്ന ആവശ്യം ഉയർത്തിയേക്കും. സുപ്രീം കോടതിയുടെ അംഗീകാരത്തോടെ സംസ്ഥാനത്ത് ജാതി സർവേ ആരംഭിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇതിന് തുടക്കം കുറിച്ചത്. വരാനിരിക്കുന്ന സെൻസസിനൊപ്പം ജാതി വിവരങ്ങൾ കൂടി ശേഖരിക്കാൻ മഹാരാഷ്ട്രയും ഒഡീഷയും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് അജിത് പവാർ ബീഹാറിലെ പോലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു.

യുപിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജാതി സെൻസസ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനായി യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിയും പ്രധാന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഈ ആവശ്യത്തെ പിന്തുണക്കുന്നുണ്ട്.

കാലികമായി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രിൽ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അത്തരം ഡാറ്റയുടെ അഭാവത്തിൽ അർത്ഥവത്തായ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂർണ്ണമാണെന്ന് കത്തിൽ കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

സവർണ്ണ സിംഹാസനങ്ങളെ ആര് തൊട്ടു തീണ്ടും

2001ല്‍ വാജ്പയ് സര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കുമെന്ന് പാര്‍ലിമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. 2011ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് എടുത്തെങ്കിലും ഇതുവരെ അത് പ്രസിദ്ധപ്പെടുത്താന്‍ ഒരു സര്‍ക്കാറും തയ്യാറായില്ല. 

1931ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ അപൂര്‍ണമായ ജാതി സെന്‍സസ് അല്ലാതെ മറ്റൊരു ആധികാരിക രേഖകളും ഇല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പിന്നാക്ക ജനവിഭാഗങ്ങള്‍ ഏതൊക്കെയാണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ആധികാരികമായ കണക്കുകളെ സംബന്ധിച്ചും ഇപ്പോഴും അവ്യക്തമായ ചിത്രമാണ് രാജ്യത്തുള്ളത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസ് വിധിയില്‍ രാജ്യത്ത് പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും കോളജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്.
ഭൂരിപക്ഷമായ ഹിന്ദുമതത്തിലെ തന്നെ 70 ശതമാനത്തോളം പേര്‍ പിന്നാക്ക വിഭാഗത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗത്തെയും കൂടി കൂട്ടിയാല്‍ മൊത്തം ജനസംഖ്യയില്‍ ഇത് ഏതാണ്ട് 80 ശതമാനത്തോളം വരുമെന്നാണ് മറ്റൊരു കണക്ക്. 

മഴ കനത്തിട്ടും കണ്ണൂർ സ്ക്വാഡ് കാണാൻ ഇടി

0

മഴ കനത്തിട്ടും മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ ഇടി. പൊലീസ് കഥകളിലെ മിന്നൽ ചിത്രമായി വേറിട്ട അനുഭവമാണ് സിനിമ പകരുന്നത്. റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം.

ചിത്രത്തിന്റെ ഡയറക്ടർ റോബി വർഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്, റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവർ ഇന്ന് തിയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ആയി കണ്ണൂർ സ്‌ക്വാഡിലെ ജീപ്പും കൊച്ചിയിലെ വനിത തിയേറ്ററിൽ ഉണ്ടായിരുന്നു.

മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

എസ്.ശ്രീജിത്ത് ഐ.പി.എസിനൊപ്പം തീയേറ്ററിലെത്തിയ പൊലീസിലെ ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങൾ ചിത്രത്തിലെ ഓരോ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും പ്രശംസിക്കുകയും ചെയ്തു.

സിനിമയ്ക്ക് പിന്നിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ എന്നിവർ ഉൾപ്പെടുന്ന ടീം ആണ്

ചൈന ബഹുദൂരം, ഏഷ്യൻ ഗെയിസിൽ ഇന്ത്യ നാലാമത് എത്തി

0

 ഏഷ്യന്‍ ഗെയിംസ് 3000 മീറ്ററ്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. തൊട്ട് പിന്നാലെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36 മീറ്റര്‍ ദൂരം താണ്ടിയാണ് തജീന്ദര്‍പാല്‍ സിംഗ് സ്വര്‍ണം നേടിയത്.

ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 സ്വര്‍ണം, 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.

തൊടാനാവാതെ ചൈന

121 സ്വര്‍ണവും 71 വെള്ളിയും 37 വെങ്കഗലവുമടക്കം 229 മെഡലുകള്‍ നേടിയ ആതിഥേയരായ ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണം 33 വെള്ളി 58 വെങ്കലം നേടിയ ദക്ഷണി കൊറിയ രണ്ടാമതാണ്. 29 സ്വര്‍ണം 39 വെള്ളി 40 വെങ്കലവുമായി ജപ്പാന്‍ ആണ് ഇന്ത്യക്ക് മുന്നില്‍ മൂന്നാം സ്ഥാനത്ത്.

വ്യക്തിഗത വനിതാ ഗോള്‍ഫില്‍ വെള്ളി നേടിയ അതിഥി അശോക് ആണ് ഇന്ന് ഇന്ത്യയുടെ മെഡല്‍വേട്ട തുടങ്ങിയത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ട്രാപ്പ് ടീം ഇനത്തില്‍ രാജേശ്വരി കുമാരി, പ്രീതി രാജക്, മനീഷ കീര്‍ എന്നിവരടങ്ങിയ സംഘവും വെള്ളി നേടി. ഷൂട്ടിംഗില്‍ ഹാങ്ചൗവില്‍ ഇന്ത്യ നേടുന്ന ഇരുപതാമത്തെ മെഡലാണിത്. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തില്‍ സൊരാവര്‍ സിങ് സന്ധു,  കൈനാന്‍ ഡാരിയസ് ചെനായ്, പൃഥ്വിരാജ് ടോണ്ഡൈമാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് ഇന്നത്തെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

സവർക്കർക്ക് എതിരായ പരാമർശം, രാഹുലിന് നൊട്ടീസ്

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ സവര്‍ക്കര്‍ക്കെതിരേ തുറന്നടിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിക്കാരനായ പാണ്ഡെ നേരത്തെ എ.സി.ജെ.എം. കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സവര്‍ക്കര്‍ക്കെതിരേ രാഹുല്‍ ഗാന്ധി പല വേദികളില്‍വെച്ച് തുറന്നടിച്ചിരുന്നു. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങിയ കാര്യങ്ങൾ തുറന്നു കാട്ടിയായിരുന്നു പ്രസംഗം. പലയിടങ്ങളില്‍ രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആർ രാജഗോപാൽ ഇനി അറ്റ് ലാർജ്, ആരാണ് രാജഗോപാലിനെ ലക്ഷ്യം വെക്കുന്നത്

ആർ.രാജഗോപാലിനെ ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റിയത് ചർച്ചയാവുകയാണ്. പകരം സങ്കർഷൻ ഠാക്കൂർ എഡിറ്ററാകും എന്നാണ് പ്രത്ര മാനേജ്മെൻ്റിൻ്റെ അറിയിപ്പ്. മലയാളിയായ രാജഗോപാൽ ഇനി പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് എന്ന പദവിയാണ് വഹിക്കുക. രാജഗോപാലിനെ പ്രമോട്ട് ചെയിരിക്കുകയാണെന്ന് പത്രത്തിന്റെ സി.ഇ.ഒ പറയുന്നു. എഡിറ്റർ അറ്റ് ലാർജ് എന്ന പദവി തന്നെ വിവിധ തലത്തിൽ ചോദ്യങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനാധിപത്യ വീഴ്ചകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്. വാർത്തകളുടെ മർമ്മം തൊട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ സവിശേഷതയാണ്.

2014ൽ ആദ്യം അധികാരമേറ്റ ശേഷം അഞ്ച് വർഷം മാധ്യമങ്ങളെ കാണാൻ തയാറാവാതിരിക്കുകയും ഒടുവിൽ 1487 ദിവസത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുകയും ചെയ്തതിനെ നോ ഹോൺ സി​ഗ്നലിട്ട് വിമർശിച്ചതും മണിപ്പൂരില്‍ സംഘര്‍ഷത്തിൽ മൗനം തുടർന്ന മോദി ഒടുവില്‍ 79 ദിവസത്തിന് ശേഷം പ്രതികരിച്ചപ്പോൾ ‘മുതലക്കണ്ണീര്‍’ എന്ന് വിശേഷിപ്പിച്ചതും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ ‘2023 ബിസി’ എന്ന് വിശേഷിപ്പിച്ചതുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകളിൽ ചിലത് മാത്രം.

പുതിയ എഡിറ്റർ സങ്കർഷൻ ഠാക്കൂറും മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ആനന്ദബസാര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ദി ടെലിഗ്രാഫ് പത്രം.

ഗോധി ജേർണലിസം പ്രവണതയാവുമ്പോൾ

Prameela Govind

മുതിർന്ന മാധ്യമ പ്രവർത്തക പ്രമീളാ ഗോവിന്ദ് പ്രതികരിക്കുന്നു

ടിയന്തരാവസ്ഥക്ക് ശേഷം 1982 ലാണ് ടെലിഗ്രാഫ് കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്നത്. വർഷങ്ങളായി ടെലിഗ്രാഫിൽ കോളം എഴുതുന്ന വ്യക്തി എന്ന നിലക്ക് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ പത്രത്തെ പറ്റി അടുത്തിടെ പറഞ്ഞത് എല്ലാ കാലത്തും രാഷ്ട്രിയമായോ സാമ്പത്തികപരമായോ സാമൂഹികപരമായോ യാതൊരു വിധ സമ്മർദ്ദങ്ങൾക്കുമടിപ്പെടാതെ പംക്തികൾ സ്വീകരിക്കുന്നിടമെന്നാണ്. അതിന് കാരണമായി അദ്ദേഹം പറയുന്നത് പത്രത്തിന്റെ സ്ഥാപക എഡിറ്റർ ഇൻ ചീഫും ഉടമയുമായ അവിക് സർക്കാറിന്റെ നിലപാടുകളാണ് എന്നാണ്. രാജ്യസഭ അംഗത്വമോ മന്ത്രി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ആഗ്രഹിക്കാത്ത നിലപാടുകളുള്ള ഇന്ത്യയിലെ ഏക എഡിറ്ററോ/ മാദ്ധ്യമ സ്ഥാപനത്തിന്റെ ഉടമയോ അദ്ദേഹമായിരുന്നു എന്നതാണ്.

ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള മാദ്ധ്യമ ഉടമയും മാദ്ധ്യമ പ്രവർത്തകരിൽ പ്രധാനിയും ആണ് അവിക് സർക്കാർ.1945 ൽ അവികിന്റെ മുത്തച്ഛൻ പ്രഫുല്ല കുമാർ സർക്കാറാണ് ആനന്ദ് ബസാർ പത്രിക ആരംഭിക്കുന്നത്. അടിയന്തരാവസ്ഥക്ക് എതിരെ ആനന്ദ് ബസാർ പത്രിക ശക്തമായ നിലപാട് എടുത്തിരുന്നു. 1982 മുതൽ ആനന്ദ് ബസാർ പത്രികയും ടെലിഗ്രാഫും അവികിന് കീഴിലായിരുന്നു. 2016 ലാണ് അവിക്ക് സർക്കാർ ABP Pvt ltd ന്റെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് വൈസ് ചെയർമാൻ ആകുന്നത്. 2020 ൽ PTI യുടെ ചെയർമാനും ആയി

ടെലിഗ്രാഫിന്റെ തുടക്കത്തിൽ എഡിറ്ററായിരുന്ന മറ്റൊരാൾ 2016 മുതൽ 2018 വരെ എൻ ഡി എ സർക്കാരിലെ കേന്ദ്ര മന്ത്രിയായിരുന്ന കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക് പോയ എം ജെ അക്ബറാണ്.

ചരിത്രത്തിൽ നിന്ന് ഇനിയും കൗതുകരമായ പല വസ്തുതകളും കൂടി കൂട്ടി വെക്കുമ്പോഴെ ഇന്ത്യൻ മാദ്ധ്യമ രംഗത്തിന്റെ നിലവിലെ അവസ്ഥകൾ എല്ലാ അർത്ഥത്തിലും മനസ്സിലാക്കി പൂരിപ്പിക്കാനാവു.പക്ഷെ കഴിഞ്ഞ പത്ത് വർഷം ഒരു പത്രം നിരന്തരം ദിവസവും ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറയുക എന്നത് ചെറിയ കാര്യമല്ല.

2019 ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൊൽക്കൊത്തയിൽ വെച്ചാണ് ഞാൻ ആദ്യമായി രാജഗോപാൽ സാറിനെ കാണുന്നത്. ടെലിഗ്രാഫിന്റെ ഓഫീസിൽ എത്തി രാജഗോപാൽ സാറിനെ കാണുമ്പോൾ ചോദിച്ചത്, അറിയാൻ ആഗ്രഹമുണ്ടായിരുന്നത് ഒറ്റ കാര്യമാണ്. ആരാണ് ഈ വമ്പൻ ‘ഹെഡ്സ് ‘ ന്റെ മാസ്റ്റർ ബ്രെയ്ൻ എന്ന്. അതൊരു ഗ്രൂപ്പ് എഫർട്ട് ആണ് എന്നായിരുന്നു മറുപടി.

ആർ രാജഗോപാൽ ടെലഗ്രാഫ് ഓഫീസിൽ തൻ്റെ തക്കെട്ടുകളുടെ പശ്ചാത്തലത്തിൽ

അദ്ദേഹത്തിന്റെ ചുറ്റും കണ്ട ഡെസ്കും വല്ലാത്ത അത്ഭുതമായിരുന്നു. ദുബായിലും ഡൽഹിയിലും നാട്ടിലുമായി ഞാൻ അന്ന് വരെ കണ്ട ഒരു പത്ര സ്ഥാപനത്തിന്റെയും ദൃശ്യങ്ങളോട് സാമ്യം തോന്നിയില്ല. അവിടെയുള്ള ഓരോ ജേർണലിസ്റ്റിനും അദ്ദേഹം അത്രയും പ്രിയപ്പെട്ട എഡിറ്ററായിരുന്നു എന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്. നിലപാടുകൾ ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല അത് തുറന്ന് പറയാനും മറ്റുള്ളവർക്ക് നിലപാടെടുക്കാനുമുള്ള ഊർജ്ജം പകർന്ന് നൽകാനും അദ്ദേഹത്തിന് സാധിക്കും .

അതിവേഗം വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന എഡിറ്റർമാരുടെ നിരയിലെ അവസാനത്തെ കണ്ണിയാണ് അദ്ദേഹം. പത്ത് വർഷം ഒപ്പം നിന്ന മാനേജ്മെമെന്റിന് ഇനി നിലപാട് മാറ്റേണ്ടി വരുന്നതിൽ അത്ഭുമില്ല. 2024 സംഘപരിവാറിന് അത്ര കണ്ട് നിർണ്ണായകമാണ്. എന്നാൽ രാജ്യത്തിനും അങ്ങിനെ തന്നെ എന്നുള്ളിടത്താണ് നട്ടെല്ല് വളയാത്ത, ‘കുനിയാൻ പറയുമ്പോൾ മുട്ടിൽ’ ഇഴയാത്ത മാദ്ധ്യമ പ്രവർത്തനത്തിന്റെ പ്രസക്തി. അതിന് ശക്തിയാകാൻ തക്ക മാനേജ്മെമെന്റുകളില്ല എന്നത് മറ്റൊരു യാഥാർത്ഥ്യവും. അടിയന്തരാവസ്ഥയല്ല സംഘപരിവാർ ഭരണത്തിലെ ഫാസിസമെന്ന് തിരിച്ചറിയണം. നേരിടാനുള്ള ആയുധങ്ങളും വഴിയും സാഹചര്യവും വേറെയാണ്.