വിദ്യാർഥികളോട് അധിക്ഷേപകരമായി സംസാരിച്ച അധ്യാപകന് സസ്പെൻഷൻ

0

കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം തട്ടത്തുമല ഗവ. എച്ച്എസ്എസിലെ കായികാധ്യാപകൻ വിൻസെന്റ് പി ദാസിനെയാണ് സസ്പെൻഡ് ചെയ്തത്.

പരാതികളെത്തുടർന്ന് ആറ്റിങ്ങൽ ഡിഇഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ അധ്യാപൻ്റെ അധിക്ഷേപകരമായ പെരുമാറ്റം കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിൽ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വിവിധങ്ങളായ പരാതികളാണ് കുട്ടികളും രക്ഷിതാക്കളും പിടിഎയും ഈ അധ്യാപകനെതിരെ ഉയർത്തിയത്. കുട്ടികളെ വളരെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുക, പരാതിപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തുക എന്നിവയായിരുന്നു കണ്ടെത്തൽ. മാത്രമല്ല, ജില്ലാ പഞ്ചായത്ത് നൽകിയ വാട്ടർ പ്യൂരിഫയർ കേടുവരുത്തുക, പാചകപ്പുരയിൽ കടന്നു കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പരാതികളും അധ്യാപകനെതിരെ ഉണ്ടായി.

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും അധ്യാപകനെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് ആറ്റിങ്ങൽ ഡിഇഒ സ്കൂളിലെത്തി അന്വേഷണം നടത്തുകയും പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തുകയും ചെയ്തത്.

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷൻ

0

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമാവില്ല. ഇത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന അഭിപ്രായമാണ് നിയമ കമ്മീഷന്‍ നിർദ്ദേശത്തിന് മാനദണ്ഡമാക്കിയത്.

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള 2012 ലെ നിയമം കാരണം കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ബന്ധം കുറ്റകരമായി മാറ്റപ്പെടുന്നതായി നിരവധി ഹൈക്കോടതികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാതി മത വേർതിരിവുകൾ മറികടന്നുള്ള ബന്ധങ്ങൾക്ക് ഈ നിയമം ഉപയോഗിച്ച് റിവഞ്ച് ചെയ്യുന്ന സാഹചര്യം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രായം കുറയ്ക്കൽ പരിഗണിച്ചത്. ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പാനൽ കേന്ദ്ര നിയമ മന്ത്രാലയത്തിന് രണ്ട് റിപ്പോർട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട കേസുകളിൽ ഭേദഗതികൾ പാനൽ നിർദ്ദേശിച്ചു. കോടതികൾക്ക് വിവേചനാധികാരം ഉപയോഗിക്കാം. എന്നാൽ പ്രായപരിധി കുറക്കുന്നതിനെ പാനൽ എതിർത്തു. ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെയുള്ള പോരാട്ടങ്ങൾക്ക് അത് പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് പാനൽ നിരീക്ഷിച്ചു.

കാണിക്ക സ്വർണ്ണം ബാങ്കിൽ ഇടാൻ ഹൈക്കോടതി അനുമതി, 535 കിലോ സ്വർണ്ണത്തിൽ നിന്നും വരുമാനം

0

കാണിക്കയായി ലഭിച്ച സ്വര്‍ണ്ണം നിക്ഷേപമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. എസ്ബിഐയുടെ ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഇതുവരെ കാണിക്കയായി ലഭിച്ച 535 കിലോഗ്രാം സ്വര്‍ണ്ണം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാനാണ് അനുമതി.

നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. കോടതിയുടെ അനുമതിയോടെ പലിശ ഉപയോഗിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് അനുമതി ഉത്തരവ്.

ശബരിമലയില്‍ ഉള്‍പ്പടെ 16 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി സ്വര്‍ണക്കട്ടികളാക്കി മാറ്റും. തുടര്‍ന്ന് സ്വര്‍ണം എസ്ബിഐയുടെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാം. ഇതിന് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതിഷ്ഠക്ക് വേണ്ടിയുള്ളതും പൗരാണിക മൂല്യമുള്ളതുമാണ് സ്വര്‍ണ്ണം. ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് എസ്ബിഐ സ്വര്‍ണ നിക്ഷേപ പദ്ധതി നടപ്പാക്കുന്നത്.

സ്വര്‍ണത്തിന്റെ നിലവിലെ വില കണക്കാക്കി 2.25 ശതമാനം വാര്‍ഷിക പലിശ ദേവസ്വം ബോര്‍ഡിന് ലഭിക്കും. വര്‍ഷം ആറു മുതല്‍ ഏഴ് കോടി രൂപയോളം ഇതിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമായി തന്നെ തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പലിശയായി ലഭിക്കുന്ന തുക പ്രത്യേകം അക്കൗണ്ടില്‍ സൂക്ഷിക്കണം. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ തുക വിനിയോഗിക്കാനാവൂ.

നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്ന സ്വര്‍ണത്തിന്റ ലിസ്റ്റ് ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറണം. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ സ്വര്‍ണം നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാനുമാണ് ദേവസ്വം ബെഞ്ചിന്റെ അനുമതി. സ്വര്‍ണ്ണ നിക്ഷേപത്തിന് എസ്ബിഐ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

പരാതി എഴുതി വാങ്ങിയത് താനാണെന്ന് ആരോഗ്യ മന്ത്രി, ആരോപണത്തിൽ ഉറച്ച് പരാതിക്കാരൻ

0

പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നിയമന കൈക്കൂലി കേസിലെ പരാതിക്കാരൻ. പണം വാങ്ങിയത് അഖിൽ മാത്യു ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അഖിൽ മാത്യുവിന്റെ ഫോട്ടോ, അഖിൽ സജീവ് ആണ് കാണിച്ചു തന്നത്. ഒരു തവണയാണ് കാണിച്ചു തന്നതെന്നും അത് മാസങ്ങൾക്ക് മുമ്പായിരുന്നുവെന്നും ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാത്യു ആണെന്ന് പറഞ്ഞാണ് പണം കൈമാറിയത്. പൊലീസ് ഫോട്ടോകൾ കാണിച്ച് തന്ന് ചോദിച്ചറിഞ്ഞുവെന്നും അവ വ്യത്യാസമുണ്ടെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.

വാട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവുകളും കൈമാറി. ബാസിതിനെ കുറിച്ച് ചോദിച്ചെന്നും ബാസിതിനെ ഫോക്കസ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും പരാതിക്കാരൻ പറഞ്ഞു. ഹരിദാസൻ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് എസ്‌ഐ ഷെഫിൻ പറഞ്ഞു. തെളിവുകൾ കൈമാറിയിട്ടുണ്ടന്നും പൊലീസ് വ്യക്തമാക്കി. ഒമ്പത് മണിക്കൂർ സമയമാണ് പരാതിക്കാരന്റെ മൊഴിയെടുത്തത്.

അതേസമയം, ഡോക്ടർ നിയമനത്തിന് പേഴ്സണൽ സ്റ്റാഫം​ഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പരാതി എഴുതി നൽകാൻ ഹരിദാസനോട് ആവശ്യപ്പെട്ടത് താനാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായതിനു ശേഷം വീണ്ടും കാണാമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിദാസൻ ഓഫീസിൽ എത്തി പേഴ്സണൽ സെക്രട്ടറിയെ വാക്കാൽ പരാതി അറിയിച്ചിരുന്നു. പരാതി എഴുതി നൽകാൻ താൻ നിർദ്ദേശിക്കുകയായിരുന്നു. താൻ പറഞ്ഞതിൽ കൂടുതൽ ഹരിദാസൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വനിതാ സംവരണബിൽ രാഷ്ട്രപതി ഒപ്പു വെച്ചു, ഉപാധിവെച്ച് അനിശ്ചിതത്വത്തിലാക്കി

0

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക്‌ മൂന്നിലൊന്ന്‌ സീറ്റ്‌ സംവരണം ചെയ്യുന്ന  128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പിട്ടു. ഇതോടെ ബിൽ നിയമമായെങ്കിലും  വനിതസംവരണം എപ്പോൾ നടപ്പാകുമെന്നതിൽ അനിശ്‌ചിതത്വമാണ്‌. മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചതാണ്‌ ഇതിനു കാരണം.

സെൻസസ്‌ കണക്കിന്റെ അടിസ്ഥാനത്തിലാണ്‌ മണ്ഡല പുനർനിർണയം നടക്കേണ്ടത്‌. കോവിഡിന്റെ പേരിൽ 2021ലെ സെൻസസ്‌ നീട്ടിയതോടെ  ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്‌. 2024ൽ പുതിയ സർക്കാർ വന്നശേഷം സെൻസസ്‌ നടപടികൾ പുനരാരംഭിച്ചാലും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണം. തുടർന്ന്‌ മണ്ഡല പുനർനിർണയവും  വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയയാണ്‌. 2029നും അപ്പുത്തേയ്‌ക്ക്‌ വനിതസംവരണം നീണ്ടുപോകും.

2034 വരെ നീണ്ടുപോയേക്കാമെന്നാണ് കോൺഗ്രസ് ആരോപണം. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ഛത്തീസ്‌ഗഢിൽ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടു.

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 91 വർഷം കഠിന തടവ്

0

പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്.

2,10,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ കേസ് ആണിത്.

2018-ല്‍ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ വീടിന് അടുത്താണ് അതിജീവിതയുടെ വാസ സ്ഥലം. അവിടെ നിന്നും പരിചയപ്പെട്ട ശേഷം ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി കുട്ടിയെ പ്രലോഭിപ്പിച്ചു. വശീകരിച്ച് ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. എന്നാൽ പിന്നീട് കുട്ടി വിവരം മാതാവിനോട് തുറന്നു പറയുകയും പരാതിപ്പെടുകയും ചെയ്തു. ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ നൽകിയ പരാതി പ്രകാരമാണ് കേസ്.

പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റ്  6 ആർ /ഡബ്ല്യൂ 5(1) പ്രകാരം 25 വർഷവും അൻപതിനായിരം രൂപ പിഴയും, 6ആർ /ഡബ്ല്യൂ 5(എം) പ്രകാരം 25 വർഷം കഠിന തടവും 50000 രൂപ പിഴയും,  6 ആർ /ഡബ്ല്യൂ (എൻ)  പ്രകാരം 25 വർഷം കഠിനതടവും 50,000 രൂപ പിഴയും,  10ആർ/ ഡബ്ല്യൂ 5(1) പ്രകാരം 5 വർഷം കഠിന തടവും, 20000 രൂപ പിഴയും,10ആർ/ ഡബ്ല്യൂ 5 (എം)പ്രകാരം 5 വർഷം കഠിന തടവും 20000 രൂപ പിഴയും10ആർ/ ഡബ്ല്യൂ 5(എൻ) പ്രകാരം  അഞ്ചു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും, കൂടാതെ ഐപിസി 506 പ്രകാരം ഒരുവർഷം കഠിന തടവും പ്രതി അനുഭവിക്കണം എന്ന് വിധി ന്യായത്തിൽ പറയുന്നു.

മലയിന്‍കീഴ് എസ്.എച്ച്.ഒ ആയ പി.ആര്‍. സന്തോഷ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പോക്‌സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്.

നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപതു വയസുകാരൻ നെഗറ്റീവ്, ഇനി വീട്ടിലേക്ക് മടങ്ങാം

0

നിപബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരനുള്‍പ്പടെ രണ്ടുപേര്‍ ഇന്ന് ആശുപത്രി വിടും. നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ വിദ്യാർഥിയായ മകനും ഭാര്യാ സഹോദരനും നിപ നെഗറ്റീവായി. കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയും സ്ഥിരമായി ഭദപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാം എന്നായത്. ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കും. ഇതോടെ നിപ ആശങ്ക പൂർണ്ണമായും കുറയുകയാണ്.

ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരിന്നു. പിന്നാലെയാണ് ചികിത്സയില്‍ കഴിഞ്ഞവര്‍ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്. എങ്കിലും വവ്വാൽ ഉൾപ്പെടെ പകർച്ചാ സാധ്യയുള്ള പക്ഷിമൃഗാദികളെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ തുടരണം. വവ്വാൽ കടിച്ചതും കൊത്തിയതുമായ ഫലമൂലാദികൾ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ സ്പർശിച്ചാൽ അണുനാശകം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.

നിപയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഓർത്തിരിക്കേണ്ട വിവരങ്ങളും

മലേഷ്യ സിംഗപ്പൂർ

 മലേഷ്യയിലെ വൈദ്യശാസ്ത്രഗവേഷകനായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ വൈറസ് എന്ന പുതിയ രോഗകാരിയിലേക്ക് വെളിച്ചം വീശിയത്. കബൂങ് ബാറു സുന്ഗയി നിപ എന്ന സ്ഥലപ്പേരിൽ നിന്നാണ് പുതിയ വൈറസിന് നിപ എന്ന ആ പേര് കിട്ടുന്നത്. രോഗാണുവിന്റെ പ്രകൃത്യാ ഉള്ള സംഭരണികളായ (റിസര്‍വോയര്‍) റ്റീറോപസ് ( Pteropus) എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു മലേഷ്യയിൽ നിപ വൈറസ് പകർച്ച സംഭവിച്ചത്. കർഷകരിൽ മാത്രമല്ല, പന്നിക്കശാപ്പുശാലകളിൽ ജോലി ചെയ്യുന്നവരിലേക്കും വൈറസ് വ്യാപനമുണ്ടായി. മലേഷ്യയിൽ 1998 സെപ്‌റ്റംബർ മുതൽ 1999 മേയ് വരെ നീണ്ടുനിന്ന ശാസ്ത്രചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ നിപ വ്യാപനത്തിൽ 250ൽപ്പരം ആളുകൾക്ക് രോഗമുണ്ടാവുകയും 105 പേർക്ക് ജീവൻ നഷ്ടപെടുകയുമുണ്ടായി. അതേ വർഷം സിംഗപ്പൂരിലും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത രോഗബാധയേറ്റ പന്നികളുടെ കശാപ്പ് / മാംസ സംസ്കരണ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളിലായിരുന്നു സിംഗപ്പൂരിൽ നിപ കണ്ടെത്തിയത്. 11 പേരിൽ രോഗം കണ്ടെത്തിയെങ്കിലും ഒരാൾക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്.

ഇടനില മൃഗങ്ങൾ

വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളിൽ ഒന്നും തന്നെ വവ്വാലിനും മനുഷ്യർക്കുമിടയിൽ വൈറസിനെ വ്യാപിക്കാൻ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ (ഇൻഡക്സ്) നിപ രോഗബാധകൾ എല്ലാം തന്നെ വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നത്. 

 1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യയ്ക്ക് നഷ്ടമായത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. ആവാസകേന്ദ്രവും (റൂസ്റ്റിങ്) ആഹാരസ്രോതസ്സും നഷ്ടമായ റ്റീറോപസ് വലിയ പഴംതീനി വവ്വാലുകൾ തീരപ്രദേശങ്ങളിൽ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടമായി പ്രാണരക്ഷാർഥം പലായനം ചെയ്യുകയും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളിൽ അഭയം തേടുകയുമുണ്ടായി. 

അതിർത്തി രാജ്യത്തും രാജ്യാതിർത്തിയിലും

ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ നിപ വൈറസ് രോഗം കണ്ടെത്തിയത് 2001ൽ ആയിരുന്നു. ഏറെ താമസിയാതെ ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടർന്നു. തൊട്ടടുത്ത വർഷങ്ങളിലും ബംഗ്ലാദേശിൽ പലയിടങ്ങളിലായി നിപ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ചവരിൽ 75 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയിൽ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2001ൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു . 71 പേരെ വൈറസ് ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. പശ്ചിമബംഗാളിലെ നാദിയയിൽ 2007ൽ 30 പേർക്ക് നിപ രോഗബാധയുണ്ടാവുകയും വൈറസ് 5 പേരുടെ ജീവൻ കവരുകയുമുണ്ടായി. നിപ വൈറസ്  റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും ഈ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്.  

കേരളത്തിൽ നാല് തവണ, കോഴിക്കോട് മൂന്ന്

കേരളത്തിൽ ഇത് നാലാം തവണയാണ് നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ മൂന്ന് രോഗബാധകളും കോഴിക്കോട് ജില്ലയിൽ തന്നെയായിരുന്നു. ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ് 2023 ലെ രോഗബാധ. രണ്ടു ജീവനുകൾ നഷ്ടമായി.

2018 പ്രളയത്തിനൊപ്പം

2018ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ്  റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി, 92 ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. 

2019 ൽ സാന്നിധ്യം

തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ  അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി 

12 കാരൻ്റെ ജീവൻ കവർന്ന 2021 ലെ വരവ്

2021, സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ നിപ കവർന്നു. മൂന്നാം വരവ് പോലെ 2023 ലെ കോഴിക്കോട് ജില്ലയിലുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടൽ സംഭവിച്ചതും സെപ്റ്റംബർ മാസം തന്നെയാണ്.

കേരളത്തിനറിയില്ല ആദ്യ രോഗി എവിടെ നിന്ന്

കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ  സാധിച്ചിട്ടില്ല.

എങ്കിലും രോഗം കണ്ടെത്തിയ പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. വൈറസ് സാന്നിധ്യപരിശോധനയില്‍ 19 ശതമാനം വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  

ഈ വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകൾ തമ്മിലുള്ള സാമ്യം 99.7 % –100% ആയിരുന്നു.  ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയിരുന്നു. വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകർ അന്നേ നൽകിയിരുന്നു. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാൽ കൂട്ടമാണ് റ്റീറോപസ് വിഭാഗത്തിൽ നിന്നായി ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത്.

എറണാകുളത്ത്

2019ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ പഠനം നാഷണല്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യ യാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആർ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീടിനും, യുവാവ് പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജിന്റെയും ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി പ്രധാനമായും സാംപിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്ന് ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളിൽ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തിൽ  വൈറസ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

NiV strain -India (I)

കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുകള്‍ ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകളില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവും വൈറസിന്റെ ജനിതക ശ്രേണികരണപഠനത്തിലൂടെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലാദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളില്‍ നിശബ്ദമായി സംക്രമണം ചെയ്യുന്ന നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിൻ (I) (NiV strain -India (I)) ആണെന്ന അനുമാനവും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ സമീപ മേഖലയായ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച പഴംതീനി വവ്വാൽ ഇനങ്ങളായ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐ. ജി. ജി. (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ശ്വാനമുഖന്മാരായ പഴംതീനി വവ്വാലുകളിൽ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്.  വവ്വാലുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്തിയത് അവയിൽ വൈറസ് സാന്നിധ്യമുള്ളതിന്റെ കൃത്യമായ തെളിവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ ഉണ്ടായ നിപ രോഗബാധയിൽ വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകൾ തന്നെയാണന്ന നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിയത്. കേരളത്തിൽ കാണപ്പെടുന്ന 33 ഇനം വവ്വാലുകളിൽ ഏഴിനം വവ്വാലുകൾ വൈറസ് വാഹകരാണെന്ന ഈയിടെ പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടും ഈ അവസരത്തിൽ പ്രസക്തമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും നടത്തിയ പഠനത്തിലാണ് ഈയിനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ  പഴംതീനി വവ്വാലുകളിൽ മാത്രമാണ് കേരളത്തിൽ ഇതുവരെ  നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.

ഓർക്കുക മുൻകരുതലിനെക്കാൾ മികച്ച വഴി ഇല്ല

“ചന്ദ്രയാൻ ഇറങ്ങിയത് ദക്ഷിണ ധ്രുവത്തിൽ അല്ല” എന്താണ് ചൈനയുടെ എതിർ വാദത്തിന് പിന്നിൽ

ചന്ദ്രയാൻ ത്രീ ദൌത്യം സംബന്ധിച്ച ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാനെ ഉദ്ദരിച്ചാണ് വാർത്ത.

ഇന്ത്യ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാന്‍ അവകാശപ്പെടുന്നു. ചൈനീസ് മാധ്യമമായ സയന്‍സ് ടൈമിനോടാണ് സിയുവാന്‍ ഈ വാദം ഉയർത്തിയത്.

ദക്ഷിണ ധ്രുവത്തിലല്ല, അടുത്തുമല്ല എന്ന്

69 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കിയിട്ടുള്ളത് എന്ന് സിയുവാന്‍ അഭിമുഖത്തിൽ പറയുന്നു.

ഇന്ത്യയിലെ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാന്‍ 3 ഇറങ്ങി എന്നാണ് വാർത്തകൾ നൽകിയിരുന്നത്. ആദ്യത്തെ ദക്ഷിണ ധ്രുവ പര്യവേഷണ ലാൻ്റിങ് ആയും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ദക്ഷിണധ്രുവത്തിനടുത്ത പ്രദേശം എന്നാണ് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പറയുന്നത്.

‘ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലോ അതിനടുത്തോ അല്ല. ധ്രുവമേഖയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം.’ സിയുവാന്‍ പറയുന്നു. ‘near the Antarctic polar region’,” എന്നാണ് വിശേഷിപ്പിക്കുന്നത്.

ബഹിരാകാശ രംഗത്തുള്‍പ്പടെ വിവിധ മേഖലയില്‍ ഇന്ത്യയുമായി മത്സര ബുദ്ധിയോടെ പ്രവർത്തിക്കുന്നതാണ് ചൈന. നേരത്തെ ബെയ്ജിങില്‍ നിന്നുള്ള ബഹിരാകാശ വിദഗ്ദനായ പാങ് ഷിഹാവോ ഇത്തരത്തിൽ താരതമ്യം പറഞ്ഞിരുന്നു. പല മേഖലയിലും ചൈനയാണ് മുന്നിട്ടുനില്‍ക്കുന്നത്. 2010 ലെ ചാങ് ഇ-2 ന് ശേഷം ഭൂമിയില്‍ നിന്ന് നേരിട്ട് മൂണ്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ഓര്‍ബിറ്ററുകളും ലാന്‍ഡറുകളും അയക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ പിരിമിതി മൂലം ഇന്ത്യക്ക് അതിന് കഴിയില്ല എന്നും ഷിഹാവോ ഗ്ലോബല്‍ ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

അത്യാധുനിക എഞ്ചിനാണ് ചൈന ഉപയോഗിക്കുന്നത്. തങ്ങളുടെ ലൂണാര്‍ റോവര്‍ വലുതാണ്. പ്രജ്ഞാന്‍ റോവറിന്റെ കാലദൈര്‍ഘ്യം ഒരു ചാന്ദ്രദിനം മാത്രമാണ് എങ്കില്‍, ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ യുടു-2 റോവറിന് ദീര്‍ഘനാള്‍ ചാന്ദ്ര ഉപരിതലത്തില്‍ ചെലവഴിച്ച റെക്കോര്‍ഡുണ്ടെന്നും ഷിഹാവോ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്ത്യയുടെ ചന്ദ്രയാൻ 3 എത്തിയ അത്രയും ദൂരം ചൈനയുൾപ്പടെ മറ്റൊരു രാജ്യത്തിന്റെ പേടകവും സഞ്ചരിച്ചെത്തിയിട്ടില്ല. ഇതിനെക്കാൾ മികച്ചത് എന്ന് പറഞ്ഞ റഷ്യയുടെ ലൂണ-25 ദൗത്യം പരാജയപ്പെടുകയാണുണ്ടായത്.

എന്താണീ വ്യത്യസ്ത അഭിപ്രായത്തിന് പിന്നിൽ

On Earth, the southern pole is defined anywhere between 66.5 and 90 degrees south, since its rotational axis is tilted at around 23.5 degrees relative to the Sun.

Ouyang argues that since the Moon’s tilt was only 1.5 degrees, the polar region was much smaller.

NASA considers Moon’s South Pole to be 80 to 90 degrees, while Ouyang said he considered it to be even smaller at a mere 88.5 to 90 degrees, reflecting the Moon’s 1.5-degree tilt.

ചന്ദ്രൻ്റെ വക്രദിശ

On Earth, 69 degrees south would be within the Antarctic Circle, but the lunar version of the circle is much closer to the pole. The Chandrayaan-3 was 619 kilometers (385 miles) distant from the polar region, Ouyang said.

ഇന്ത്യാ സഖ്യത്തെ ഉലച്ച് പഞ്ചാബിൽ എ എ പി കോൺഗ്രസ് തർക്കം

പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിൽ അനിശ്ചിതത്വം. പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പറഞ്ഞു.

എട്ട് വര്‍ഷം മുന്‍പുള്ള ലഹരിമരുന്ന് കടത്ത് കേസിലാണ് കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഛണ്ഡിഗഡിലെ വസതിയില്‍ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. 

പഞ്ചാബിലെ എഎപി സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെയും കടുത്ത വിമര്‍ശകനാണ് ഖൈറ. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ അറസ്റ്റിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അമരീന്ദര്‍ രാജ പറഞ്ഞു.

ഹൈക്കാമാൻ്റ് പറഞ്ഞിട്ടും

ലോക്സഭ തെരഞ്ഞടുപ്പിൽ ആം ആദ്മി പാര്‍ട്ടിയുമായി കൈകോർക്കാൻ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിലും മത്സരിക്കുമെന്നാണ് എഎപി നേരത്തെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.

പഞ്ചാബിലും ഡൽഹിയിലും ഇരുപാർട്ടികളും സീറ്റ് ചർച്ചയിൽ ധാരണ ഉണ്ടായിരുന്നതാണ്.

ആം ആദ്മി പാര്‍ട്ടിയുമായി കൈകോർക്കാനാണ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. 

റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ എംഎല്‍എ ഫേസ് ബുക്ക് പേജില്‍ ലൈവായി പങ്കുവെച്ചിരുന്നു. അതില്‍ പൊലീസുകാരുമായി എംഎല്‍എ തര്‍ക്കിക്കുന്നത് കാണാം. പൊലീസിനോട് അദ്ദേഹം വാറണ്ട് ആവശ്യപ്പെട്ടു. പഴയ എൻ‌ഡി‌പി‌എസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി അചുരാം ശര്‍മ എംഎല്‍എയോട് പറഞ്ഞു. എന്നാല്‍ കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കി. 

ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസിന്‍റെ വാദം.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎല്‍എ ആരോപിച്ചു. എതിര്‍പ്പിനിടെയാണ് എംഎല്‍എയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് സുഖ്ദീപ് സിംഗ് ഖൈറ.

ആദ്യം ടാറ്റയേയും ഹാരിസണെയും ഒഴിപ്പിക്കൂ, സർക്കാർ ദൗത്യസംഘത്തെ തുരത്തുമെന്ന് എം എം മണി

0

ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതോടെ കടുത്ത മുന്നറിയിപ്പുമായി എം എം മണി. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന ദൗത്യ സംഘത്തെ തുരത്തി ഓടിക്കും എന്നാണ് മുന്നറിയിപ്പ്.

പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ.ഡി.ഒയും ഉൾപ്പെട്ടതാണ് സംഘം.

മൂന്നാർ ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്ന് എം.എം. മണി എം.എൽ.എ. പറഞ്ഞു. കാലങ്ങളായി കുടിയേറി കുടിൽകെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടേയും മെക്കിട്ട് കേറാൻ അനുവദിക്കില്ല. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാൽ അവരെ തുരത്തും. ടാറ്റയുടേയും ഹാരിസൺ മലയാളത്തിന്റേയും കൈയേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം. മണി ഉറപ്പിച്ച് പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.