ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയിൽ ആരെയും സംരക്ഷിക്കാനില്ല എം വി ഗോവിന്ദൻ

0

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് മലപ്പുറം സ്വദേശി ഹരിദാസൻ. നിയമനതട്ടിപ്പിൽ നേരത്തെ വിവരം നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ഹരിദാസന്റെ പരാതി. ഓ​​ഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു. എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ല. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘത്തിനെതിരെയും ആരോപണം ഉന്നയിച്ചു.

ചാപ്പകുത്തൽ നാടകം ഉത്തരേന്ത്യൻ സ്റ്റൈൽ കലാപ ശ്രമം

പട്ടാളക്കാരൻ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ, എല്ലാം കലാപം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയാണ്. ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിന്‍റിൽ ചാപ്പകുത്തി, മൃഗീയമായി മർദിച്ച് അവശനാക്കി എന്ന് പ്രചരിപ്പിക്കും. ജനപിന്തുണ നേടാനാകുന്ന വാർത്തയാണ് ഇത്. അവർതന്നെ സ്വയംചെയ്ത്, ബി.ജെ.പി. തന്നെ പ്ലാൻ ചെയ്ത് അത്തരത്തിൽ വാർത്ത സംഘടിപ്പിച്ചു. ഇപ്പോൾ, അവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ മിണ്ടാട്ടമില്ല’, അദ്ദേഹം പറഞ്ഞു.

ചോരവാർന്ന് പീഡനത്തിനിരയായ പെൺകുട്ടി, കനത്ത പ്രതിഷേധം, പൊലീസ് നടപടി തുടങ്ങി

മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി മധ്യ പ്രദേശ് പൊലീസ്. ഉജ്ജൈനില്‍ ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്ക് കേസിലെ ബന്ധം തെളിയിക്കുന്ന കാര്യങ്ങൾ ഒന്നും ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടിയുടെ പൊലീസ് നൽകുന്ന മേൽവിലാസ പ്രകാരം 850 കിലോ മീറ്റർ ദൂരത്തിലാണ് ആക്രമണം നടന്നത്. പെൺകുട്ടി മൊഴ നൽകിയില്ല എന്നാണ് 72 മണിക്കൂർ കേസ് അന്വേഷണം താമസിപ്പിച്ചതിനെ പൊലീസ് ന്യായീകരിച്ചത്. എന്നാൽ കുട്ടി സംസാരിക്കുന്നതായി കാണിച്ച് ഇതിനിടെ എൻ ഡി ടി വി വാർത്ത നൽകി.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വിവേചനം

ബലാത്സംഗത്തിന് ഇരയായി ചോരവാന്ന് പെൺകുട്ടി ഒരു മണിക്കൂറോളം വീടികൾ കയറി ഇറങ്ങി സഹായം അഭ്യർഥിക്കുന്നത് വാർത്തയായിരുന്നു. കടുത്ത ജാതി വിവേചനം നിലനിൽക്കുന്ന പ്രദേശത്ത് സഹായം അഭ്യർഥിച്ച് എത്തിയ കുട്ടിയെ എല്ലാവരും ആട്ടിയോടിക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. കടുത്ത വിമർശനം ഉയർന്നതോടെ പൊലീസ് നടപടിക്ക് ഇറങ്ങി.

കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പ്രീസ്റ്റാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.

സംഭവം ലോക ശ്രദ്ധിൽ എത്തിയതോടെ അന്വേഷണം നടത്താനായി പ്രത്യേസംഘത്തെ മധ്യപ്രദേശ് പോലീസ് നിയോഗിച്ചു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറായ രാകേഷ് പിടിയിലായത് എന്ന് പൊലീസ് വിവരിക്കുന്നു. ഏകദേശം എട്ടുകിലോമീറ്റര്‍ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്.

ജീവന്‍ഖേരി ഭാഗത്തുവെച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ചോരക്കറകളും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പരിക്ക് ഗുരുതരമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ലോക് സഭയിൽ വിദ്വേഷവിഷം ചീറ്റിയ രമേഷ് ബിധുരിക്ക് ‘പാർട്ടി പ്രമോഷൻ’

0

ലോക്‌സഭയില്‍ വിദ്വേഷ വിഷം ചീറ്റിയ ബിജെപി എംപി രമേഷ് ബിധുരിക്ക് പാർട്ടിയിൽ വൻ പ്രമോഷൻ നൽകി ബി ജെ പി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതല ഡൽഹിയിൽ നിന്നുള്ള ഈ എം പിക്ക് നൽകിയാണ് പദവി ഉയർത്തൽ.

29.25 മുസ്ലിം ജനസംഖ്യയുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്ന് കപിൽ സിബല്‍ വിമർശിച്ചു.

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധുരി വര്‍ഗീയ വിദ്വേഷം ചീറ്റിയത്. കടുത്ത വിമര്‍ശനങ്ങൾ ഉയർന്നതിനാൽ ബിജെപി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മുഖം രക്ഷിച്ചിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ്പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിന് ബിജെപി ബിധുരിക്ക് പ്രതിഫലം നല്‍കിയെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ പറഞ്ഞു. വിദ്വേഷത്തിനുള്ള ബിജെപിയുടെ പ്രതിഫലമാണിത്.

അസഭ്യം പറഞ്ഞ എംപി ഇപ്പോള്‍ ടോങ്കിന്റെ ചുമതല വഹിക്കുന്നു, അവിടെ തന്റെ ഭിന്നിപ്പുണ്ടാക്കുന്ന വാക്ചാതുര്യം കൊണ്ട് വോട്ടര്‍മാരെ കൂടുതല്‍ ധ്രുവീകരിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളും ബിജെപി നടപടിക്കെതിരെ രംഗത്തെത്തി.

M S സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.
1990 കളിൽ ആഗോളവൽക്കരണം കാർഷികമേഖലയിൽ
സൃഷ്ടിച്ച അതിജീവനപ്രതിസന്ധിയെ സംബന്ധിച്ച ആലോചനകൾക്ക്
അദ്ദേഹം മുൻകൈ എടുത്തു.
യു പി എ സർക്കാറിൻ്റെ കാലത്തെ
കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പ്രതിസന്ധിക്ക് പ്രതിവിധി നിർദേശങ്ങൾ സമർപ്പിക്കാനുള്ള കമ്മീഷനായി നിയോഗിക്കുന്നത്.
ഇറക്കുമതി
വ്യാപാരക്കരാറുകൾ മൂലം
കർഷകർ നേരിടുന്ന വിലത്തകർച്ചക്ക് പരിഹാരമായി താങ്ങുവില
നൽകണമെന്ന നിർദ്ദേശം അദ്ദേഹം നൽകി. ഉല്പാദനച്ചെലവിൻ്റെ ഒന്നര മടങ്ങ് കൂട്ടി താങ്ങുവില നിശ്ചയിക്കണമെന്നായിരുന്നു സ്വാമിനാഥൻ കമ്മീഷൻ്റെ നിർദ്ദേശം.
യു പി എ സർക്കാർ അത് നടപ്പാക്കിയില്ല.
2014ൽ എൻ ഡി എ അവരുടെ പ്രകടനപത്രികയിൽ കർഷക ആത്മഹത്യക്ക് പരിഹാരമായി സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പാക്കുമെന്ന് വാഗ്ദാനം നൽകി.
പക്ഷെ ഇപ്പോഴും സ്വാമിനാഥൻ നിർദ്ദേശിച്ച താങ്ങുവില നടപ്പായില്ല

സാമ്പശിവൻ സ്വാമിനാഥൻ

മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് കുടുംബാംഗമാണ്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം. 1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി.

1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. തുടർന്ന് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

ആദരവോടെ ലോകം

28 ലധികം ദേശീയ കമ്മീഷനുകളുടെ അധ്യക്ഷനായ അദ്ദേഹത്തിന്റെ കീഴിൽ 100 ഓളം വിദ്യാർത്ഥികൾ ഡോക്ടടറേറ്റ് നേടിയിട്ടുണ്ട്. 1000ത്തോട് അടുത്ത് ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 30ൽ പരം പുസ്തകങ്ങളും 200ൽ പരം പ്രസിദ്ധമായ പ്രസംഗങ്ങളും വരും തലമുറയ്ക്ക് പഠിക്കാനായി ലഭ്യമാണ്. സാർവദേശീയമായി ശ്രദ്ധിക്കപ്പെടുന്ന അമേരിക്കൻ ടൈം 20ാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയത് സ്വാമിനാഥനാണ്. ആദ്യത്തെ രണ്ടുപേർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും രണ്ടാമത്തേത് നൊബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോറുമാണെന്നതാണ് ആ അംഗീകരാത്തിന്റെ മികവ് മനസിലാക്കി തരുന്നത്.

ഡോക്ടർ സി.വി. രാമന്റെ അനുഗ്രഹവും അഭിനന്ദനവും സ്വായത്താക്കിയ സ്വാമിനാഥനെ തേടി കൃഷിരത്ന പുരസ്കാരവും എത്തിയിട്ടുണ്ട്. രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തിൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്.

“പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം, അതിനാൽ പട്ടിണിയില്ലാത്ത ഒരു ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അദ്ധ്വാനം സമർപ്പിക്കുന്നു -എന്നാണ് സ്വാമിനാഥൻ തന്റെ ജീവചരിത്രത്തിൽ പറഞ്ഞത്.

പുരസ്ക്കാരങ്ങൾ

1961 – ഭട് നഗർ അവാർഡ്
1971 – മാഗ്സാസെ അവാർഡ്
1987 – റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി
1987 – വേൾഡ് ഫുഡ് പ്രൈസ്
2000 – ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം
2021-ൽ കേരള ശാസ്ത്ര പുരസ്കാരം
ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

തട്ടിപ്പുകാരനായ ഇടനിലക്കാരൻ എങ്ങനെ ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ എത്തി

0

ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴവാങ്ങിയതായുള്ള വാരത്തയില ഇടനിലക്കാരൻ അഖില്‍ സജീവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍.

നോര്‍ക്കാ റൂട്‌സില്‍ നിയമനം വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്തെത്തി. ഭാര്യയ്ക്ക് നോര്‍ക്കാ റൂട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ അഖില്‍ സജീവ് ആവശ്യപ്പെട്ടിരുന്നതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.

ഇയാളുടെ കളങ്കിത വ്യക്തിത്വം പാർട്ടിക്കും അറിയാമായിരുന്നു. എന്നിട്ടും ഇങ്ങനെ ഒരാൾക്ക് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പ്രവേശനം ലഭിച്ചു എന്നതാണ് ചോദ്യം.

അഭിഭാഷകന്റെ മൊഴി

2019-ലായിരുന്നു സംഭവം. അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പത്തനംതിട്ട സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പരിചയപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും ശ്രീകാന്ത് പറയുന്നു.

ജിക്കു ജേക്കബ് എന്നയാളാണ് അഖിലിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാര്‍ വള്ളിക്കോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ള ആളാണെന്നും അദ്ദേഹം വഴി ജോലി ശരിയാക്കാം എന്നായിരുന്നു വാഗ്ദാനം. താന്‍ നല്‍കിയ പണം ജയകുമാറിനാണ് നല്‍കിയതെന്ന് അഖില്‍ പറഞ്ഞുവെന്നും ശ്രീകാന്ത് ആരോപിച്ചു.

പാര്‍ട്ടിയില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് പണം ഒരുമാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് അഖിലിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തവണകളായി 2022 മേയ് ആകുമ്പോഴേക്കും മുഴുവന്‍ തുകയും പലതവണകളായി തിരിച്ചുതന്നു. നിങ്ങള്‍ കാരണം തന്റെ ജോലിയും സ്ഥാനങ്ങളും മാനവും പോയെന്ന് അന്ന് അഖില്‍ പറഞ്ഞിരുന്നു. ഈ പരാതിയെത്തുടര്‍ന്നാണ് അന്ന് അഖിലിനെ മാറ്റി നിര്‍ത്തിയത്. തനിക്ക് ഭാര്യയും മക്കളും ഉള്ളതാണെന്നും ഇനിയും താങ്കള്‍ ഇതുമായി മുന്നോട്ടുപോയാല്‍ അത്മഹത്യചെയ്യുമെന്നും അഖില്‍ സജീവ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന്, തനിക്ക് ലഭിക്കേണ്ട പണം മുഴുവനായി കിട്ടിയതിനാല്‍ താന്‍ പരാതിയുമായി മുന്നോട്ടുപോയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. സി.പി.എമ്മിന്റെ സംസ്ഥാന നേതാവിനോടാണ് പരാതി പറഞ്ഞതെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അഡ്വ. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

മുമ്പ് സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരുന്ന അഖില്‍ സജീവിനെ കളക്ഷന്‍ ഫണ്ട് തിരിമറിയുടെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ രണ്ടരലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടിവന്നിട്ടുമുണ്ട്. പത്തനംതിട്ട പോലീസ് അന്ന് കേസ് എടുത്തിരുന്നു. ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തിയതായി ആരോപണമുണ്ടായിരുന്നു. വിസ തട്ടിപ്പിലും ഇയാള്‍ക്കുനേരെ ആരോപണം ഉണ്ടായിട്ടുണ്ട്.

പറഞ്ഞത്

2019 മുതൽ തുടർന്ന് വരുന്ന തട്ടിപ്പാണിത്. 2019 ൽ ഞാൻ കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. അന്ന് നോർക്ക റൂട്ട്സിൽ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാൽ ജോലി തരാം എന്നാണ് എന്നെ സമീപിച്ചത്. ആദ്യം എന്നെ സമീപിച്ചത് പാർട്ടിയുടെ അനുഭാവി ആയിരുന്ന ജിക്കു ജേക്കബ് എന്നയാളാണ്. അയാളാണ് അഖിൽ സജീവിന്റെ കോണ്ടാക്റ്റ് നമ്പർ തന്നത്. അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മന്ത്രിമാരുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുപ്പമുണ്ട്. വാങ്ങുന്ന പൈസ മുഴുവൻ എനിക്ക് വേണ്ടിയല്ല, ഈ ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ ആൾക്കാർക്കും കൊടുക്കാൻ വേണ്ടിയാണ്. എന്ന് പറഞ്ഞാണ് എന്നോട് 5 ലക്ഷം വാങ്ങിയത്. വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ടാണ് ഞാൻ അന്വേഷിച്ചു അങ്ങോട്ട് വരുമെന്ന് പറഞ്ഞത്. അപ്പോള്‍ പത്തനംതിട്ടയിൽ അഖിൽ സജീവിന്റെ കെയറോഫിൽ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖിൽ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിത്തോട് എന്ന നേതാവ് എന്നിങ്ങനെ മൂന്ന് പേർ ഉണ്ടായിരുന്നു. സംസാരിച്ചപ്പോള്‍  അന്ന് തത്ക്കാലം നിങ്ങൾക്ക് സ്പൈസസ് ബോർഡില് ടെംപററി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാം എന്ന് പറഞ്ഞ് അതിന്റെ പേരിൽ തിരികെ പോരുകയാണുണ്ടായത്. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ഞാൻ പാർട്ടിയുമായി ബന്ധപ്പെടുകയും പാർട്ടിക്കാർ അഖിലിലെ വിളിച്ച് സംസാരിക്കുകയും അഖിൽ സജീവ് ഇങ്ങനെയൊരു പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പത്തനെതിട്ട ജില്ലാ സെക്രട്ടറിയുടെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അഖിലെന്നെ വിളിക്കുകയും ചെയ്തു. എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് പണം തന്നു തീർക്കുന്നത്. അഖിൽ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താൽ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാൽ ഞാൻ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.” അഡ്വക്കേറ്റ് ശ്രീകാന്ത് പറഞ്ഞു. 

ഗവർണറുടെ തടസ്സ വാദങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

0

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍. സുപ്രീംകോടതിയെ സമീപിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടോളം ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ അനിശ്ചിതമായി പിടിച്ചുവെക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മുഖ്യ മന്ത്രി പറഞ്ഞു

‘എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ ഒപ്പ് കാത്തുകിടക്കുന്നുണ്ട്. അതില്‍ മൂന്നു ബില്ലുകള്‍ ഒരുവര്‍ഷവും പത്തുമാസവുമായി. ഒരുവര്‍ഷത്തില്‍ കൂടുതലുള്ള മറ്റ് മൂന്ന് ബില്ലുകളുമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാതിരിക്കാനുള്ള കാലതാമസം ഉണ്ടാക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത കാര്യമാണ്’- മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ തെലങ്കാന, തമിഴ്നാട് എന്നിവ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെലങ്കാന സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. സര്‍ക്കാരിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിലൂടെ അത് മാറുമെന്നും പരിഹസിച്ചു

CPM തെളിച്ച വഴിയേ ‘INDIA’

പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിൽ 14 അംഗ ഏകോപനസമിതിയുടെ  ആവശ്യകതയിൽ ചർച്ച വേണമെന്ന് മുന്നണിയില്‍ ആവശ്യം. ഏകോപനസമിതിയിലെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആവശ്യമുയർന്നത് .

സെപ്റ്റംബര്‍ ഒന്നിന് സമാപിച്ച ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിലായിരുന്നു 14 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചത്. ഇതില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളെ അന്ന് തന്നെ തീരുമാനിച്ചിരുന്നു. സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് മാറി.

സെപ്റ്റംബര്‍ 17-ന് ഡല്‍ഹിയില്‍ അവസാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ, ഇന്ത്യ സഖ്യത്തില്‍ അംഗമായി തുടരാൻ തീരുമാനിച്ചു. എങ്കിലും ഏകോപനസമിതിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്ന് സി.പി.എം. അറിയിച്ചിരുന്നു.

എന്താണ് ഏകോപന സമിതിയിലെ പ്രശ്നം

പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. വ്യക്തമാക്കിയിരുന്നു. പല പാര്‍ട്ടികളില്‍നിന്ന് പ്രധാന നേതാക്കള്‍ ഇല്ലാത്ത സമിതിക്ക് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിശദീകരണം

മുതിര്‍ന്ന നേതാക്കള്‍ ഇല്ലാത്തതിനാല്‍ ഏകോപനസമിതിക്ക് പ്രധാനതീരുമാനങ്ങള്‍ എടുക്കാനോ എടുക്കുന്നവ അംഗീകരിക്കപ്പെടാനോ സാധ്യതയില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സമിതിയില്‍ ഇല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ക്ക് തീരുമാനങ്ങളെ വീറ്റോ ചെയ്യാന്‍ കഴിയുമെന്നിരിക്കെ ഏകോപനസമിതിയുടെ ആവശ്യമെന്താണെന്ന് സഖ്യത്തില്‍ ചോദ്യമുയർന്നത്.

ഇതുവരെ രണ്ടുതീരുമാനങ്ങളാണ് ഏകോപനസമിതി യോഗം ചേര്‍ന്ന് കൈക്കൊണ്ടത്. അതിലൊന്ന് ഭോപ്പാലില്‍ ഇന്ത്യ മുന്നണിയുടെ സംയുക്ത റാലി സംഘടിപ്പിക്കാനായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കരുതപ്പെടുന്ന കമല്‍നാഥിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയിരുന്നു. ജാതി സെന്‍സസ് ഇന്ത്യ മുന്നണിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആവശ്യമായി ഉയര്‍ത്താനും ഏകോപനസമിതി നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇതിനോട് അനുകൂല നിലപാടല്ല മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്.

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള മാധ്യമ ഉപസമിതിയുടെ തീരുമാനത്തെ സെപ്റ്റംബര്‍ 13-ന് ചേര്‍ന്ന ഏകോപനസമിതി യോഗം പിന്തുണച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. തൃണമൂല്‍ പ്രതിനിധിയായി സമിതിയിലുള്ള അഭിഷേക് ബാനര്‍ജി ഇ.ഡി. ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിനാല്‍ യോഗത്തിനെത്തിയിരുന്നില്ല.

പശുക്കടത്ത്, ഇസ്ക്കോണിനെതിരെ മേനക ഗാന്ധി

കൃഷ്ണഭക്തസംഘടനയായ ഇസ്കോണിനെതിരേ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്/ISKCON) നെതിരെ പശുക്കടത്ത് ആരോപണം

ബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് ഏറ്റവും വലിയ വഞ്ചനയാണെന്നും ഗോ ശാലകളിലൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്നും പറഞ്ഞു.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മനേകാ ഗാന്ധി ആരോപണം ഉന്നയിച്ചത്.

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്കോൺ. ഗോ ശാലകൾ സംരക്ഷിക്കാനെന്ന പേരിൽ സർക്കാരിൽ നിന്ന് ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പറ്റുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗോ ശാല സന്ദർശിച്ചപ്പോൾ പാൽ ചുരത്താത്ത ഒരു പശുവിനേയും പശുക്കുട്ടികളേയോ കാണാൻ സാധിച്ചില്ല. ഇതിനർഥം അവയെ ഒക്കെ വിറ്റു എന്നാണ്’- മനേകാ ഗാന്ധി വീഡിയോയിൽ പറയുന്നു.

കശാപ്പുകാർക്ക് പശുക്കളെ വിൽക്കുകയാണ് ഇസ്കോൺ ചെയ്യുന്നത്. അവര് ചെയ്യുന്നത് പോലെ മറ്റൊരാളും ഇവിടെ ചെയ്യുന്നില്ല എന്ന് പറഞ്ഞ മനേകാ ഗാന്ധി, ഇതൊക്കെ ചെയ്തിട്ട് അവർ റോഡുകളിൽ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കുകയാണെന്നും പാലുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവൻ എന്ന് പറയുകയാണെന്നും കൂട്ടിച്ചേർത്തു. കശാപ്പുകാർക്ക് അവർ വിറ്റ അത്ര പശുക്കളെയൊന്നും മറ്റാരും വിറ്റിട്ടില്ലെന്നും മനേകാ ഗാന്ധി ആരോപിച്ചു.

എന്നാൽ മനേകാ ഗാന്ധിയുടെ ആരോപണം ഇസ്കോൺ നിഷേധിച്ചു. പശുക്കളേയും കാളകളേയും സംരക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കശാപ്പുകാർക്ക് വിറ്റിട്ടില്ലെന്നും വ്യക്തമാക്കി ഇസ്കോൺ ദേശീയ വക്താവ് ഗോവിന്ദ ദാസ് രംഗത്തെത്തി.

ഇറാഖിൽ വിവാഹ പന്തൽ കത്തി 113 പേര്‍ മരിച്ചു

0

വടക്കന്‍ ഇറാഖിൽ വിവാഹം പന്തൽ കത്തി 113 പേര്‍ മരിച്ചു. 160ലേറെ പേർക്ക് പരിക്കേറ്റു. ഇറാഖിലെ ഹംദാനിയയിലാണ് സംഭവമെന്ന് ഇറാഖ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.

ഹാളിനകത്ത് വെച്ച് പടക്കം പൊട്ടിക്കുന്ന പതിവുണ്ട്. ഇത് വില കുറഞ്ഞ സീലിങ്ങിൽ കുരുങ്ങിയതാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിലകുറഞ്ഞ സീലിങ്ങ് ഉപയോഗിച്ചതിനാൽ പല ഭാഗങ്ങളിലും സീലിങ് അടർന്ന് വീഴുകയും ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിരോധവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വയലിൽ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, പൊലീസ് ഓടിച്ചവരെന്നും പന്നിക്കെണിയിൽ അകപ്പെട്ട വരെന്നും വിശദീകരണം

0

പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകി.

പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

പൊലീസ് ഓടിച്ച യുവാക്കൾ

പൊലീസ് പെട്രോൾ സംഘത്തെ കണ്ട് ഓടിയ രണ്ട് യുവാക്കള ഇവിടെ കാണാതായിരുന്നു. യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. 

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്.

മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം