അമതിവേഗത്തിലെത്തിയ സ്കൂൾ ബസ് ഓട്ടോറിക്ഷ ഇടിച്ചു തകർത്തു 5 മരണം

0

കാസര്‍കോട് ബദിയടുക്കയില്‍ അമിത വേഗത്തിലെത്തിയ സ്‌കൂള്‍ ബസ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു.ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചുപേരും . മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ബീഫാത്തിമ മൊഗര്‍, നബീസ, ഉമ്മു ഹലീമ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നാലു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാലു സ്ത്രീകളും ജേഷ്ഠാനുജൻമാരുടെ മക്കളാണ്.

വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെക്രാജയില്‍ പോയി മടങ്ങുമ്പോഴായിരുന്നു ഓട്ടോയിലെ യാത്രക്കാർ. ബസിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.

2000 രൂപ നോട്ടുകൾ മാറ്റാൻ ഇനി 5 ദിവസം മാത്രം

0

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു.

ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്. 2000 രൂപ നോട്ടുകൾ അതത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചു.

എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് വിൻഡോ പിന്നീടുള്ള തീയതിയിലേക്ക് നീട്ടുമോ എന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളൊന്നും തത്കാലം RBI പുറത്തുവിട്ടിട്ടില്ല. അതായത്, 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള  സമയപരിധി നീട്ടുന്നത് സംബന്ധിച്ച് ആർബിഐ ഒരു വിവരവും നൽകിയിട്ടില്ല. നിലവിൽ, 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അതിനുശേഷം, ബാങ്കുകൾ 2000 രൂപ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യില്ല. 

2023 സെപ്റ്റംബര്‍ 30-ന് ശേഷമുള്ള നടപടിക്രമങ്ങൾ അല്ലെങ്കിൽ പ്രചാരത്തിൽ നിന്ന് തിരികെ വരുന്ന 2000 രൂപ നോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സമയപരിധി നീട്ടൽ നടത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 2023 മെയ് 22-ന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ല.

ആയിരം കോടി ക്ലബ്ബിൽ ജവാൻ; പഠാനെയും മറികടന്ന് ആരാധകരിലേക്ക്

0

വേള്‍ഡ് ബോക്‌സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ ഷാരൂഖ് ഖാൻ ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബില്‍ എത്തിയ വിവരം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ലോകമെമ്പാടും ബോക്‌സോഫീസില്‍ 1004.92 കോടി രൂപയാണ് ജവാന്റെ ഇതുവരെയുള്ള കളക്ഷന്‍.

ഈ വര്‍ഷമാദ്യം ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിച്ച ‘പഠാന്‍’ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ടിരുന്നു. ജനുവരി 25നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഏകദേശം നാലാഴ്ചയ്ക്ക് ശേഷമായിരുന്നു ആയിരം കോടി കടന്നുള്ള കുതിപ്പ്. പഠാനുമായി താരതമ്യം ചെയ്യുമ്പോള്‍, ജവാന്‍ 18 ദിവസങ്ങള്‍ ആയിരം കോടി കടന്നത്.

ശനിയാഴ്ച മാത്രം ജവാന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 979.08 കോടി രൂപയാണ്. ഞായറാഴ്ച മാത്രം 25.84 കോടി നേടി. ഇതോടെയാണ് ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് 1004 കോടിയിലെത്തിയത്. സംവിധായകന്‍ അറ്റ്‌ലീയും എക്‌സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദൈവം കരുണയുള്ളവനാണ്, എല്ലാവനര്‍ക്കും നന്ദി, അറ്റ്‌ലി കുറിച്ചു

The territorial breakdown for the overseas box office collection of Jawan is below. 

Americas: USD 14,100,000

United States: USD 9,350,000
Canada: USD 4,575,000
Rest of America: USD 175,000

Asia/Oceania: USD 7,450,000

Australia: USD 2,750,000
Malaysia: USD 1,100,000
Nepal: USD 800,000 Approx
Singapore: USD 750,000
New Zealand: USD 520,000
Sri Lanka: USD 320,000 Approx
Rest of Asia: USD 1,200,000 (incl. Bangladesh)

Middle East and Africa: USD 14,550,000

UAE: USD 8,075,000
GCC: USD 6,000,000
Africa and Rest of M.E.: USD 475,000

Europe: USD 5,875,000

United Kingdom: USD 3,470,000
Germany: USD 725,000
France: USD 390,000
Nordics: USD 330,000
Netherlands: USD 320,000
Rest of Europe: USD 640,000

Total: USD 41,975,000 / Rs. 349 crores

13 നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം, പൊലീസുകാരെ കടിച്ചു കീറാൻ പ്രത്യേക പരിശീലനം

കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തുന്ന കേന്ദ്രം പൊലീസ് റെയിഡ് ചെയ്തു. സാഹസികമായി 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. കാക്കി കണ്ടാൽ കടിച്ചു കീറാൻ പരിശീലിപ്പിച്ച നായ്ക്കളെ മറികടന്നായിരുന്നു പൊലീസ് നടപടി.

ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പരിശോധന. പോലീസിനെ കണ്ടതോടെ പട്ടികളെ അഴിച്ചിട്ട് പ്രതി റോബിന്‍ ജോര്‍ജ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നായപരിശീലന കേന്ദ്രം എന്ന് വിശേഷണം, നായ്ക്കളുടെ കാവലിൽ സിനിമാറ്റിക് ഇടപാട് കേന്ദ്രം

കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ് ഒന്നരവര്‍ഷമായി ഇവിടെ ഇടപാട് തുടരുന്നു. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് ഇയാൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിൻ്റെ ലഹരിക്കച്ചവടവും.

കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. റോബിന്‍ ജോര്‍ജിന്റെ നായ പരിശീലനകേന്ദ്രത്തില്‍ രാത്രിയും പുലര്‍ച്ചെയും പുറത്തുനിന്ന് പലരും എത്താറുണ്ടെന്നാണ് സമീപവാസികള്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാള്‍ക്ക് പരിസരവാസികളുമായി ബന്ധമൊന്നുമില്ല. ഏതുംസമയത്തും പട്ടികളെ അഴിച്ചുവിടുന്നതിനാല്‍ ആര്‍ക്കും വീട്ടുവളപ്പില്‍ കയറാനാകില്ല.

പട്ടിയെ പരിശീലനത്തിന് ഏല്‍പ്പിക്കാനാണ് പുറത്തു നിന്നുള്ളവർ വരുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് റെയ്ഡ് നടത്തിയതോടെയാണ് ലഹരിക്കച്ചവടമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.

സിനിമാറ്റിക് അന്തരീക്ഷത്തിലാണ് വീടും പരിസരവും. ചുമരിലാകെ പലനിറത്തിലുള്ള ചിത്രങ്ങളാണ്. തന്റെ സ്വന്തം ചിത്രവും ഇയാള്‍ ചുമരില്‍ വരച്ചിട്ടുണ്ട്. നായ്ക്കളെ പരിശീലിപ്പിക്കുന്ന വിവിധ വീഡിയോകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.

ഒന്നരവര്‍ഷം മുന്‍പ് റോബിനും ഭാര്യയും ചേര്‍ന്നാണ് ഈ വീടും സ്ഥലവും വാടകയ്ക്ക് എടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനുംദിവസങ്ങളായി റോബിന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ജ്യൂസ് ചാലഞ്ച്, കാമുകന് വിഷക്കഷായം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്‌ക്കേണ്ടന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കാമുകനായിരുന്ന പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്.

2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്. വിഷം കലർന്ന ജൂസും കഷായവും നൽകി സാവകാശം കൊലപ്പെടുത്തി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

ഷാരോണിന്റെ കുടുംബം പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും അറസ്റ്റുചെയ്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ മൂവരും കുറ്റംസമ്മതിച്ചു. ഇതിന് മുന്‍പ് ജ്യൂസില്‍ ഗുളിക കലര്‍ത്തി ജൂസ് ചാലഞ്ച് എന്ന പേരിലും പ്രതി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഒരാഴ്ച മുന്‍പാണ് മാവേലിക്കര വനിതാ ജയിലിലേക്ക് മാറ്റിയത്. നേരത്തെ സഹതടവുകാര്‍ ഗ്രീഷ്മയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.

വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച കേസിൽ ഉത്തർ പ്രദേശിൻ്റെ തകിടം മറിച്ചിൽ ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി

 ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെയും പോലീസിൻ്റെയും അട്ടിമറി ശ്രമത്തിൽ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും സംഭവത്തിലെ വര്‍ഗീയത റിപ്പോർട്ടിൽ നിന്ന് മനപൂർവ്വം ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയര്‍ത്തി. കേസ് മുതിര്‍ന്ന ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിര്‍ദേശിച്ചു.

മതവിവേചനം തടയുന്നതിൽ സംസ്ഥാന സർക്കാർ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടു

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി കണ്ടെത്തി.

‘ആരോപണം ശരിയാണെങ്കില്‍ ഒരു വിദ്യാര്‍ഥിയെ മതത്തിന്റെ പേരില്‍ മറ്റുള്ള വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിക്കുന്നത് ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും മോശമായ നടപടിയായിരിക്കും’, എന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തല്‍ എന്നിവർ പറഞ്ഞു.

രാജ്യം മുഴുവൻ പ്രചരിച്ച വീഡിയോ എഫ് ഐ ആറിൽ നിന്നും വിട്ടു കളഞ്ഞു

കുട്ടിയുടെ പിതാവിൻ്റെ ആദ്യ പരാതിയില്‍, അധ്യാപിക ഒരു പ്രത്യേക മതത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന കാര്യം വ്യക്തമാക്കിയിരുന്നു. നോണ്‍ കോഗ്നിസബിള്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.

എന്നാൽ എഫ്ഐആറില്‍ ഈ പരാതി ഒഴിവാക്കിയതായി കോടതി കണ്ടെത്തി. എഫ്ഐആറില്‍ വീഡിയോയുടെ വിശദാംശങ്ങള്‍ മനപൂർവ്വം ഒഴിവാക്കിയതും കണ്ടെത്തി. സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത് എന്ന് കോടതി ഞെട്ടൽ പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിന് ചരിത്ര വിജയം, ശ്രീലങ്കയെ തകർത്ത് സ്വർണ്ണം

0

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വർണ്ണം നേടി. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണ്ണം കരസ്ഥമാക്കി. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്താനാവാതെ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതാ ടീം ചരിത്രം കുറിച്ചത്.

Brief scores: India 116/7 in 20 overs (Harmanpreet Kaur 46, Jemimah Rodrigues 42). Sri Lanka 97/8 in 20 overs (Hasini Perera 25, Titas Sadhu 3/6).

14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്തത് ടിതാസ് സധുവാണ്.

ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയുടെ അഭിമാനം കാത്തു എങ്കിലും തുടക്കത്തിലെ പതർച്ച മറികടക്കാനായില്ല. ടീം സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗയക്വാദ് ലങ്കയെ വീണ്ടും ദുർബലമാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ടീം സ്‌കോര്‍ 16-ല്‍ നില്‍ക്കേ ഓപ്പണര്‍ ഷഫാലി വര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 15 പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന സ്‌കോറുയര്‍ത്തി. കരുതലോടെ ബാറ്റേന്തിയ ഇരുവരും ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 50-കടത്തി.

ടീം സ്‌കോര്‍ 89-ല്‍ നില്‍ക്കേ സ്മൃതി മന്ദാനയുടെ വിക്കറ്റ് വീഴ്ത്തി. 45 പന്തില്‍ ഒരു സിക്‌സറിന്റേയും നാല് ഫോറുകളുടേയും അകമ്പടിയോടെ 46 റണ്‍സെടുത്ത താരത്തെ റാണവീരയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹര്‍മന്‍പ്രീത് കൗര്‍ (2), പൂജ വസ്ട്രാക്കര്‍(2) എന്നിവര്‍ തിളങ്ങിയില്ല. എങ്കിലും 42 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് ഈ ഗ്യാപ്പ് മറികടന്നു. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയത്. എന്നാല്‍ പിന്നാലെ വന്നവരെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം തട്ടിയെടുക്കുകയായിരുന്നു. ഒടുവില്‍ ലങ്കന്‍ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 19 റണ്‍സ് ജയത്തോടെ ഇന്ത്യ സ്വര്‍ണമണിഞ്ഞു.

“വന്ദേഭാരത് ബി ജെ പി ഓഫീസാക്കി റെയിൽവേ ഉദ്യോഗസ്ഥർ നിസഹായരാവുന്നു” കെ മുരളീധരൻ

0

കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന് കെ മുരളീധരൻ എം പി. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ പറഞ്ഞു.

രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ ശേഷമായിരുന്നു വടകര  എം പികൂടിയായ മുരളീധരൻ്റെ കമൻ്റ്

‘സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതല്‍ പറയുന്നില്ല’, കെ.മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം-കൊല്ലം ബ്രോഡ്‌ഗേജിന്റെ ഉദ്ഘാടനത്തിന് അടിയന്തരവസ്ഥ കാലത്തായിട്ടുപോലും ഒരാളും കോണ്‍ഗ്രസിന്റെ കൊടി പിടിച്ചില്ല. ഒ.രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം മുന്‍കൈ എടുത്ത് ജനശതാബ്ദി കൊണ്ടുവരുന്നത്. ഒരു ബഹളവും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഉദ്ഘാടനത്തിന് പോയിരുന്നു.

എന്തിനാണ് ബിജെപി ഇപ്പോള്‍ ഇങ്ങനെ നാടകം കളിക്കുന്നത്. പത്ത് വോട്ട് പോലും കേരളത്തില്‍ കിട്ടില്ല. വോട്ടിങ്‌മെഷീന്‍ ഓണാക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകും.

വികസനം ആര് കൊണ്ടുവന്നു എന്നത് ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്. അതില്‍ എംപിമാരുടെ പങ്കുമുണ്ട്. കേരള സര്‍ക്കാരും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ വരാം സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍, വന്നവരൊക്കെ കൊടി പിടിച്ച് ട്രെയിനില്‍ കയറി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

രണ്ടാമത്തെ ട്രെയിൻ കിട്ടിയത് ആദ്യത്തേത് ലാഭമായതിനാൽ

രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. 

ഫയൽ പോലും കാണാത്ത ചില കേന്ദ്ര മന്ത്രിമാരുണ്ട്. അവരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ.  ജയിക്കില്ലെന്ന് അദ്ദേഹത്തിന്  തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.  

സോളാർ ഗൂഡാലോചന കേസിൽ തിരിച്ചടി, കെ ബി ഗണേഷ് കുമാർ ഹാജരാവണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയ്ക്ക് തിരിച്ചടി. കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തവ് നൽകി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും.

സോളാർ കേസിലെ പരാതിക്കാരി 21 പേജുള്ള കത്ത് എഴുതിയതിൽ നടത്തിയ കൂട്ടിച്ചേർക്കലാണ് വിഷയം. അസ്സൽ കത്തിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.

ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി. രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് നടപടി വീണ്ടും തുടങ്ങിയത്. ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാനും കോടതി ഉത്തരവ് ഉണ്ട്.

പരാതിയിൽ പാർട്ടിയില്ല

കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സുധീർ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സമൻസിനെതിരെ കെ.ബി.ഗണേഷ് കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സോളാർ ഗൂഢാലോചനക്കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫും കോൺഗ്രസും പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കളാരും കേസിൽ കക്ഷി ചേർന്നിട്ടില്ല
 

കേസ് വന്ന വഴി

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്തതാണ് കേസ്.

ജാതി സെൻസസ്

0

ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ ജാതി സെൻസസ് നടത്താൻ ഒരുങ്ങി കേരളം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ദ ഫോർത്തിനോട് പറഞ്ഞു. ഒബിസി പട്ടിക പുതുക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാജ്യത്തെമ്പാടും ജാതി സെൻസസ് നടത്തണമെന്ന് ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയിലുളള കേസില്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ വേണ്ടിയാണ് സെന്‍സസിലേക്ക് പെട്ടെന്ന് നീങ്ങാനുളള തീരുമാനം. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായതിനാല്‍ എല്‍ഡിഎഫില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം.

ജാതിസെന്‍സസ് നടത്താന്‍ 2020 ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുളളില്‍ നടത്താനായിരുന്നു നിര്‍ദേശം. 2020 സെപ്റ്റംബറില്‍ സുപ്രീം കോടതി ഒരു വർഷത്തിനകം സെൻസസ് നടത്താൻ നിർദ്ദേശിച്ചു. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതോടെ ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നു. ഇതാണ് ഇപ്പോൾ ജാതി സെൻസസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ എൽഡിഎഫ് സർക്കാർ നിർബന്ധിതമായത്

മാനവ ഐക്യവേദി എന്ന സംഘടനയാണ് ഒടുവില്‍ കോടതിയെ സമീപിച്ചത്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, നായര്‍ അമ്പലവാസി, വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന് സംഘടനയുടെ ആവശ്യം. ഇതിന് പുറമെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻ്റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് എന്ന സംഘടനയും കോടതിയെ സമീപിച്ചു.

2011ലെ ജാതി സെന്‍സസിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്രസര്‍ക്കാർ തയ്യാറായില്ല. ജാതി സെൻസസിനുവേണ്ടി എടുത്ത വിവരങ്ങൾ കൃത്യമല്ലെന്നാണ് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രം പ്രതികരിച്ചത്. ഇതേ കാര്യം തന്നെ കേരള പിന്നാക്ക കമ്മീഷനെയും കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് 84 വിഭാഗങ്ങളാണ് ഒബിസി ലിസ്റ്റിൽ വരുന്നത്. പുതിയ സെൻസസ് വരുന്നതോടെ ചില വിഭാഗങ്ങൾ ഒഴിവാക്കപ്പെടുകയും മറ്റ് ചിലത് കൂട്ടിച്ചേർക്കപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതുകൊണ്ട് ആലോചിച്ചായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.