വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ കാണിച്ച് കോതമംഗലം വാരപ്പെട്ടിയിൽ ഒരു കർഷകൻ്റെ നാന്നൂറിലേറെ കുലവാഴകള്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ വെട്ടി നശിപ്പിച്ചിരുന്നു. ഓണവിപണി ലക്ഷ്യമാക്കി വളര്‍ത്തിയിരുന്ന വാഴകളാണ്. ഹെവി ലൈനിനിന് കീഴിൽ ആയതിനാൽ തീപ്പിടുത്തം ഉണ്ടാക്കും എന്ന് വിശദീകരിച്ചായിരുന്നു നടപടി.
സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇത് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ക്രൂരതയാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി പി.പ്രസാദ് തന്നെ പ്രസ്താവന ഇറക്കി.
ഇതിനിടെയാണ് വിശദീകരണം തേടിയത്


