റോക്കറ്റ് ഭാഗവുമായി സൈക്കിളിൽ പോകുന്ന ചിത്രം ഇന്ത്യയുടെ ചന്ദ്രയാൻ വിക്ഷേപണ വിജയത്തോടെ വൈറലായിരിക്കയാണ്. വീണ്ടും വൈറലായ ഈ ചിത്രത്തിൽ ആരായിരുന്നു. ഇതിൻ്റെ സത്യം എന്താണ്. ഇങ്ങനെ സൈക്കിളിൽ കൊണ്ടു പോവേണ്ടി വന്ന സാഹചര്യം എന്തായിരുന്നു.
റോക്കറ്റ് കൊണ്ടു പോയത് കാളവണ്ടിയിൽ ആയിരുന്നു. ഇത്രയും വലിയ ഒരു ശാസ്ത്ര നേട്ടത്തിനുള്ള പ്രവർത്തനങ്ങളിലും ദരിദ്രമായി പോയ പശ്ചാത്തലം എന്തായിരുന്നു. ഇപ്പോഴും പ്രതികമൾക്ക് മൂവായിരം കോടി വരെ ചിലവഴിക്കുമ്പോൾ ഐ എസ് ആർ ഓ പദ്ധതിക്ക് ലഭിച്ചത് 500 കോടിയിൽ താഴെയാണ്. ഇത് എക്കാലത്തും ശാത്രത്തിന് പകരം രാഷ്ട്രീയം കളിക്കാനുള്ള അധികാരികളുടെ വ്യഗ്രതയാണ് എന്ന വിമർശനവും ട്രോളുകളും ഇതോടൊപ്പം നിറയുന്നുണ്ട്. എന്തായിരുന്നു ആ ചിത്രത്തിന് പിന്നിൽ.
Nucles and Nation: Scientists, International Networks and Power in India എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. റോബര്‍ട്ട് എസ് ആന്‍ഡേര്‍സണാണ് ഈ പുസ്തകം എഴുതിയത്. ഈ പുസ്തകം ഇപ്പോഴും ലഭ്യമാണ്.
“തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവിടുത്തെ വിശിഷ്ട വ്യക്തികളുടെ ഒഴുക്കായിരുന്നു. അവര്‍ എല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വലിയ വ്യക്തികളായിരുന്നു. അതിനാല്‍ തന്നെ ഏജന്‍സിയുടെ ഏതാണ്ട് എല്ലാ വാഹനങ്ങളും ഇത്തരക്കാര്‍ക്ക് വേണ്ടി വിട്ടു കൊടുത്തു. അതിനാല്‍ ആറു മണിക്ക് നടക്കുന്ന വിക്ഷേപണത്തിന് മുന്‍പ് തന്നെ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. “അഡ്മിനിസ്ട്രേഷന്‍ വിഐപികളുടെ വരവിനിടെ ഞങ്ങളെ പൂര്‍ണ്ണമായും മറന്നു” എഞ്ചിനീയര്‍ സിആര്‍ സത്യ ഓര്‍ത്തെടുത്തു.അതിന് ശേഷമാണ് റോക്കറ്റിന്‍റെ മുകള്‍ ഭാഗം അത് സോഡിയം വെപ്പര്‍ പേ ലോഡ് നിറച്ചതായിരുന്നു. അത് ഒരു സൈക്കിളില്‍ കയറ്റി സിആര്‍ സത്യയും വേലപ്പന്‍ നായരും ഇരുട്ടി കൊണ്ട് പോയത്. വഴിയില്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെൻറി കാർട്ടിയർ-ബ്രസ്സൺ ആണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. റോക്കറ്റ് ഭാഗം പിടിച്ചു നില്‍ക്കുന്നത് വേലപ്പന്‍ നായരാണ്. ഒപ്പം നടക്കുന്ന സിആര്‍ സത്യയും. ഈ റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെ 145 കിലോ മീറ്റര്‍ ഉയരത്തില്‍ പോയി” This launch took place on February 26, 1969
2020 ഒക്ടോബറില്‍ വേലപ്പന്‍ നായര്‍ അന്തരിച്ചത്. 33 വര്‍ഷത്തോളം അദ്ദേഹം ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്നു. ചന്ദ്രയാന്‍ 3 വിജയ സമയത്താണ് പുതിയ തലമുറ ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
![](/wp-content/uploads/2023/08/3-4.jpg)
![](/wp-content/uploads/2023/08/2-12.jpg)