ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് സുപ്രീം സ്കോര്‍ സമ്മാനിച്ചത്.
രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മഴമൂലം മത്സരം 4.40 നാണ് ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് ടീം സ്കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസഞ്ചുറി കൂട്ടുകെട്ടും സാധ്യമാക്കി. പാകിസ്താന് വേണ്ടി ഷഹീന് അഫ്രീദി, ശദബ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

കൊളംബോയിലെ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങളിലെ മൂന്നാം മത്സരമാണിത്. രണ്ടാം സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 21 റൺസിന് വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48.1 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. ബുധനാഴ്ച നടന്ന ആദ്യ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.


