യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താനുള്ള തടസ്സം നീങ്ങുന്നു. ഇന്ത്യൻ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം ഉറപ്പാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും പത്ത് വര്‍ഷത്തിനകം സ്ഥാപിക്കപ്പെടുന്നവയ്ക്കും ഈ അംഗീകാരം ബാധകമായിരിക്കും. ഇതോടെ വിദേശങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നതിന് തടസ്സം നീങ്ങും. ഇതു മാത്രമല്ല ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ എത്തി പഠനം പൂർത്തിയാക്കാനും അവസരമാവും.
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME).