ബ്രിട്ടണിൽ പഠിക്കുന്നവരിൽ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാർഥികൾ എന്ന് കണക്കുകൾ. അടുത്ത കാലത്താണ് കുട്ടികളുടെ കുത്തൊഴുക്ക് വർധിച്ചത്. 2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളാണ്. വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളായി. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍.
എന്നാൽ യു.കെയിൽ മുൻകാലത്തെ പോലെ അവസരങ്ങൾ ഇല്ല. പഠനത്തിന് ഒപ്പം ചെറിയ ജോലികൾക്കും അവസരം ലഭിച്ചതായിരുന്നു യു കെയിലെ ആകർഷണം. ജീവിത ചിലവ് ഏറ്റവും ഉയർന്ന സാഹചര്യമാണ്. ഇത് മറികടക്കുന്നത് ചെറിയ ജോലികളിൽ ആയിരുന്നു. ഇപ്പോൾ ഇതിനുള്ള സാധ്യത മത്സരം കാരണം കുറഞ്ഞിരിക്കയാണ്.
2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്. ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത് 54 ശതമാനം വര്‍ധന. ചൈനക്കാരാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്.
2019 ജൂണിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായി. യു.കെയിലേക്ക് ഇന്ത്യന്‍വിദ്യാര്‍ഥികളുടെ ഒഴുക്കു തുടങ്ങിയതും ഇക്കാലത്താണ് ഈ വര്‍ഷം ജൂണ്‍ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാള്‍ 23 ശതമാനം വര്‍ധന. 2019-ല്‍ അനുവദിച്ച പഠനവിസകളേക്കാള്‍ 108 ശതമാനം വർധവ്.