സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യം, ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം.

സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ 125 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആര്‍ഓ ചെയര്മാന് എസ്. സോമനാഥ് പറഞ്ഞു.

സുര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യം. സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോൾ സാധ്യമാവുന്ന പരമാവധി അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ചെയ്യുക.


