ട്വിറ്ററിൻ്റെ ആധിപത്യം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ചർച്ച. വാട്സ്ആപ്പ് പോലെ വിവരങ്ങൾ കൈമാറാൻ ഒഴിച്ചു കൂടാത്തതായി മാറിയിരിക്കയാണ് ട്വിറ്റർ. ഇതിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്‌സ് എന്നാണ് പേര്. ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇ
ന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്നാണ് വിവരണം. ഫേസ് ബുക്കിൽ ഇപ്പോൾ എഴുത്തിന് പ്രധാന്യം കുറഞ്ഞു. മുഴുവൻ ടെക്സ്റ്റും വായിക്കാൻ പറ്റില്ല. അപ്പോഴേക്ക് റിഫ്രഷ് ആവും. ഇത് ത്രെഡ്സിന് വഴി ഒരുക്കാൻ ആയിരുന്നു.
കാഴ്ചയില്‍ ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡ് തന്നെയാണ് ത്രെഡ്‌സിന്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ട്വിറ്ററും ത്രെഡുമായി നേർക്കു നേർ കോർക്കുകയാണ്.
ട്വിറ്റർ പെയിഡ് ആകുമ്പോൾ ത്രെഡ് ഫ്രീ
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രവുമല്ല ഇതുവരെ സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇപ്പോള്‍ ട്വിറ്റര്‍ പണമീടാക്കാന്‍ തുടങ്ങുകയാണ്.
അതേസമയം ത്രെഡ്‌സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ല. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും അനുബന്ധമാവാവാനാണ് സാധ്യത. മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് , ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയുടെ ബ്ലൂ സ്‌കൈ എന്നിവ നേരത്തെ ട്വിറ്ററിനെ വെല്ലുവിളിക്കാൻ ശ്രമിച്ചിരുന്നതാണ്. പക്ഷെ ട്വിറ്ററിൻ്റെ മതിപ്പ് കുറഞ്ഞില്ല.
എല്ലാം ചേർന്നതാവുമോ ത്രെഡ്
ടെലഗ്രാമിനെ അനുകരിച്ചുള്ള വാട്‌സാപ്പ് ഫീച്ചറുകളും, സ്‌നാപ്ചാറ്റിനെ അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളും, ടിക് ടോക്കിനെ അനുകരിച്ചുള്ള റീല്‍സുമെല്ലാം ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കയാണ്. ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്‌സിലേക്ക് കൊണ്ടുപോവാന്‍ മെറ്റയ്ക്ക സാധിച്ചേക്കും. എന്നാൽ ടെലഗ്രാം വന്നിട്ടും വാട്സാപ്പ് അതായി തന്നെ തുടരുന്ന ചരിത്രമാണ് സോഷ്യൽ മീഡിയ രംഗത്ത് ഉള്ളത്.
സ്വകാര്യത കവരുന്നത് കുറച്ചല്ല, ഇക്കാര്യം പ്രമുഖർ തന്നെ വെളിപ്പെടുത്തുന്നു
ട്വിറ്ററിന്റെ മുന്‍ സിഇഒയും ട്വിറ്ററിന് സമാനമായ മറ്റൊരു സോഷ്യല്‍ മീഡിയാ ആപ്പായ ബ്ലൂ സ്‌കൈയുടെ സഹ സ്ഥാപകനുമാണ് ജാക്ക് ഡോര്‍സി. അദ്ദേഹം പരിഹാസ രൂപത്തിൽ ഒരു പ്രസ്താവന ഉയർത്തി.
നിങ്ങളുടെ ‘ത്രെഡ്‌സ്’ എല്ലാം ഞങ്ങളുടേതാണ് എന്ന കുറിപ്പായിരുന്നു ഇത്. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് ‘അതേ’ (Yeah) എന്ന് ഡോര്‍സിയുടെ ട്വീറ്റിന് അനുകൂലമായി പ്രതികരിക്കയും ചെയ്തു.
ഡോർസിയുടെ വാളിൽ രേഖപ്പെടുത്തയത് പ്രകാരം ഒത്തിരി സ്വകാര്യ വിവരങ്ങൾ ത്രെഡ് ശേഖരിക്കുന്നുണ്ട്.
ആരോഗ്യവിവരങ്ങള്‍, ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിന്റെ വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍, ലൊക്കേഷന്‍, കൊണ്‍ടാക്റ്റ് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോ വീഡിയോ ഉള്‍പ്പടെയുള്ള യൂസര്‍ കണ്ടന്റ്, സെര്‍ച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്റരി, ഐഡന്റി ഫയറുകള്‍, ഡാറ്റാ യൂസേജ് ഉള്‍പ്പടെയുള്ളവ ശേഖരിക്കുമെന്നും അവ ഉപഭോക്താവിന്റെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുമെന്നുമാണ് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.
സ്ക്രീൻ ഷോട്ടുകൾ നോക്കുമ്പോൾ ത്രെഡും ട്വീറ്റും തമ്മിൽ വലിയ വ്യത്യാസമില്ല. മെറ്റയുടെ റീൽസ് ടിക് ടോകിനെയും സ്റ്റോറീസ് സ്നാപ് ചാറ്റിനെയും ഓർമ്മിപ്പിക്കുന്നതാണ്.


