Sunday, August 17, 2025

‘താന ഷാഹി നഹി ചലേഗി’ -സ്വേച്ഛാധിപത്യം അംഗീകരിക്കില്ല- പാർലമെന്റിൽ കയറി യുവാക്കളുടെ പ്രതിഷേധം മോഡിയുടെ അഭാവത്തിൽ

പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). പ്രധാനമന്ത്രി ഇല്ലാത്ത സമയം തന്നെയാണ് ഇവർ പ്രതിഷേധത്തിന് ഉപയോഗിച്ചത്. മൈസൂരിൽ നിന്നുളള ഭരണ കക്ഷി എം പി യുടെ പേരിലുള്ള അനുമതി രേഖയാണ് അകത്ത് കടക്കാൻ പ്രയോജനപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്‌പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ കൈവശമുണ്ടായിരുന്നത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹ നല്‍കിയ സന്ദര്‍ശക പാസായിരുന്നു.

ഇവർ ആധാർ രേഖകൾ സഭയിൽ ഉപേക്ഷിക്കയും ചെയ്തു

പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.

പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.

പിടിയിലായവരില്‍ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇവര്‍ രണ്ടുപേരുമാണ് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാണിച്ചത്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
ഹരിയാണ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....