ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം ഇസ്രയേല്‍ പരിഹസിച്ചു തള്ളി. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്ന് പകരം ആവശ്യപ്പെടുകയും ചെയ്തു.
ഹമാസിന്റെ ആക്രമണത്തെ അപലപിച്ചെങ്കിലും അതിന്റെപേരില്‍ പലസ്തീന്‍കാരെ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള ഇസ്രയേലിന്റെ നടപടിയെ ഗുട്ടെറസ് കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്ന് തുറന്നടിക്കയും ചെയ്തു.
സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് യുഎന്‍ രക്ഷാസമിതി യോഗത്തിൽ ഓർമ്മപ്പെടുത്തി.
യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹനെ ഈ പരാമര്‍ശം ചൊടിപ്പിച്ചു. ”യു.എന്‍. സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?” എന്ന് ഗുട്ടറസിനുനേരെ കൈചൂണ്ടി കോഹന് ചോദിച്ചു.
ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണം തുടങ്ങി


