ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ISRO) സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കുന്നു. എര്‍ത്ത് ഒബ്സര്‍വേഷണല്‍ സാറ്റലൈറ്റ് (EOS- 02) മായി ഓഗസ്റ്റ് ഏഴിനാണ് എസ് എസ് എൽ വി റോക്കറ്റ് കന്നി കുതിപ്പ് നടത്തുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹികാകാശ നിലയത്തില്‍ നിന്ന് രാവിലെ 9.18 ന് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് ഇത് ഉപഗ്രഹത്തെ എത്തിക്കുക.
കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള EOS – 2 വിനെയാണ് വഹിച്ച് കൊണ്ടു പോകുന്നത്.
സാധാരണ റോക്കറ്റുകൾ ലോഞ്ച് പാഡിൽ എത്തിക്കാൻ മൂന്നു മാസം വരെ എടുക്കുമ്പോൾ എസ് എസ് എൽ വി 72 മണിക്കൂർ കൊണ്ട് പാഡിൽ വിക്ഷേപണത്തിന് സന്നദ്ധമാക്കാം.
ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. ചെറിയ ഉപഗ്രഹങ്ങളുടെ വിപണി ഇപ്പോൾ മത്സരാധിഷ്ഠിതമാണ്. സ്വന്തം സംവിധാന മില്ലാത്ത രാജ്യങ്ങൾക്കായി ഈ റോക്കറ്റില്‍ വിദേശ ഉപഭോക്താക്കളുടേയും ഇന്ത്യന്‍ ഉപഭോക്താക്കളുടെയും ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തും.
ഇതോടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (Polar Satellite Launch Vehicle റോക്കറ്റുകള്‍) വലിയ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മാത്രമാവും.
ഐഎസ്ആര്‍ഒയുടെ സാങ്കേതിക നേട്ടങ്ങളുടെ പ്രദര്‍ശനമാവും എസ്എസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. 169 കോടി ചിലവഴിച്ചാണ് വികസിപ്പിച്ചത്. ഇതോടെ ചെറിയ കൃത്രിമ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ശേഷിയുണ്ടെന്ന് കാണിക്കാന്‍ ഐഎസ്ആര്ഓയ്ക്കാവും.
ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥിന്റെ ആശയമാണ് എസ്എസ്എല്‍വി റോക്കറ്റ്. 500 കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തിക്കാനാകും.
സാധാരണ പിഎസ്എല്‍വി റോക്കറ്റുകള്‍ക്ക് 1750 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ 600 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്.
500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷിയ്ക്കൊപ്പം ഒന്നിലധികം നാനോ മൈക്രോ സ്മോള്‍ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും എസ്എസ്എല്‍വിയില്‍ ഉണ്ട്.


