എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന് ഒന്നിൻ്റെ ഫലം വന്നു. ഈ ലിങ്കിൽ ആപ്ലിക്കേഷന്‍ നമ്പര്‍ നല്കി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്.
ജനുവരി 24 മുതല്‍ ഫെബ്രുവരെ ഒന്ന് വരെയാണ് JEE മെയിന്‍ പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത് മഹാരാഷ്ട്രയില്‍ നിന്നാണ്.
20 വിദ്യാര്‍ഥികള്‍ 100 പെര്‍സന്റൈല്‍ സ്കോര്‍ ചെയ്തു. ജനറല്‍ 14, ഒ.ബി.സി നാല്, എസ്.സി, ഇ.ഡ്ബ്ല്യൂ.എസ് എന്നീ വിഭാഗത്തില്‍ നിന്ന് ഒരാള്‍ വീതവുമാണ് സ്കോര്‍ നേടിയത്. മീസല പ്രണതി ശ്രീജയാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. 99.997259 ആണ് ശ്രീജയുടെ പെര്‍സന്റൈല്‍ സ്കോര്‍


