ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാം.7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ അറിയാം. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനിൽ തീരക്കാം. പൊതുജന പരാതി പരിഹാരം എളുപ്പമാവും. ഇങ്ങനെ സൗകര്യങ്ങൾ പലതാണ് കെ സ്മാർട്ടിൽ വരുന്നത്.
പക്ഷെ ജനങ്ങളെ വലയ്ക്കുന്ന റവന്യൂ നിയമങ്ങളും. പഴുതുകളിലെ ഉദ്യോഗസ്ഥ ഭരണവും ഏറ്റവും അധികം പരാതികൾ നിറഞ്ഞതാണ്. ഭൂ സർവ്വെ ഇപ്പോഴും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഡിജിറ്റൽ സർവ്വെ എന്ന ആശയവും ജനത്തെ ആശയ കുഴപ്പത്തിലാക്കി.
റവന്യൂ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്.
ഓൺലൈൻ പ്രതീക്ഷ എന്ന കുതിപ്പ്
കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ തദ്ദേശവകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായിത്തന്നെ അറിയാനും സാധിക്കും.
സർക്കാർ വാഗ്ദാനങ്ങൾ
വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി വിവരങ്ങള്‍ നല്‍കി സേവനം നേടാം. പ്രവാസികള്‍ക്ക് നേരിട്ടെത്താതെതന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്നുതന്നെ ചെയ്യാം.
ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭ്യമാകും. കെ-സ്മാര്‍ട്ടിലെ ‘നോ യുവര്‍ ലാന്‍ഡ്’ എന്ന ഫീച്ചറിലൂടെയാണ് ഒരുസ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാമെന്ന വിവരം കിട്ടുക.
ബ്ലോക്ക് ചെയിന്‍, നിര്‍മിതബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍,ക്ലൗഡ് കമ്പ്യൂട്ടിങ, വിവിധ സോഫ്‌റ്റ്വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആകുന്നത്. കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ് വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍്‌നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കും.
സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. നിലവില്‍ ഒരു അപേക്ഷ നാലുമുതല്‍ ആറുവരെ ഉദ്യോഗസ്ഥര്‍ കാണണം. ഉദാഹരണത്തിന് ഒരു കോര്‍പ്പറേഷന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ ഓവര്‍സിയര്‍, എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍, സെക്രട്ടറി എന്നിവര്‍ കാണണം. കെ-സ്മാര്‍ട്ടില്‍ ഇത് മൂന്ന് തട്ടായി കുറയും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതില്‍ കെ-സ്മാര്‍ട്ടിലൂടെ കുറയ്ക്കാം. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കഴിയും.
തുടക്കത്തില്‍ നഗരസഭകളിലെ ഫ്രണ്ട് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ജീവനക്കാരെയും ജനങ്ങളേയും സഹായിക്കാന്‍ ഐ.കെ.എമ്മിന്റെ അഞ്ചുപേര്‍വീതം ഡെസ്‌കിലുണ്ടാകുമെന്ന് മന്ത്രി എം.ബി.രാജേഷും ഐ.കെ.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി എന്നിവരും വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകടീമിനെ ഐ.കെ.എമ്മിലും നിയോഗിക്കും.