Sunday, August 17, 2025

വി എം സുധീരൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമെന്ന് കെ സുധാകരൻ, വാക് പോര് തുടരുന്നു

കോൺഗ്രസിൽ മുതിർന്ന നേതാക്കൾ നേർക്കു നേർ.

വി എം സുധീരന്‍റെ  പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരന്‍ .

സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ  പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ പ്രതികരിച്ചു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ ക്ഷോഭം പ്രകടിപ്പിച്ചത്. സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി

സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ്‌ നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു.

കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അതിന് അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി സി സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട്‌ പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈകാമാൻഡിനു കത്തെഴുതി.

പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ 2 വർഷമായി ഒന്നും പരിഹരിച്ചില്ല.

രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ്‌ ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡി സി സി പരിപാടികളിൽ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളിൽ പങ്കെടുത്തില്ല.

പക്ഷെ മറ്റ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു. തന്‍റെ  പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....