പയ്യോളി കൃഷിഭവൻ പയ്യോളി മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘കർഷക സഭയും ഞാറ്റുവേല ചന്തയും’ നടത്തി. കർഷകർക്ക് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. വിവിധയിനം ഫല വൃക്ഷ തൈകളുടെ വില്പനയും പരിപാലന രീതികളുടെ പരിജയപെടുത്തലും ഉണ്ടായി.
മേലടി ബ്ലോക്ക് ഓഫീസ് ഹാളിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഫാത്തിമ സിപി അധ്യക്ഷയായിരുന്നു.
കേരള ആഗ്രോ മെഷീനറി കോർപറേഷൻ്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പരിചയപ്പെടുത്തി. ഇതിനായി താത്പര്യമുളള 50 ഓളം കർഷകർക്ക് എസ് എം എ എം പദ്ധതി രജിസ്ട്രേഷൻ നടത്തി.
![](/wp-content/uploads/2023/07/67.jpg)
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ പിഎം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജല ചെത്തിൽ, കാര്യാട്ട് ഗോപാലൻ, അൻവർ കെ, റസിയ ഫൈസൽ, മനോജ്, ശൈമ ശ്രീജു, റിയാസ് പിഎം , ഗിരിജ വി കെ, ഷൈമ മണന്തല, എന്നിവർ ആശംസകൾ നേർന്നു. പയ്യോളി കൃഷി ഓഫീസർ ഫാത്തിമ ഷഹന സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് രാധിക കെ നന്ദിയും പറഞ്ഞു.
![](/wp-content/uploads/2023/07/55.jpg)