മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി ഇടതുമുന്നണിയിൽ സമവായമായില്ല. പുനഃസംഘടന നവകേരള സദസിന് മുൻപാണോ ശേഷമാണോ വേണ്ടത് എന്നതിൽ തീരുമാനം കാക്കുകയാണ്. നവംബർ 19 നാണ് സർക്കാരിന് രണ്ടര വർഷം തികയുക.
സർക്കാരിന്റെ വിലയിരുത്തലാകും എന്നതുകൊണ്ട് നിലവിലെ മന്ത്രിമാർ എല്ലാം വേണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതോടെ മാറ്റങ്ങൾ വേണമോ വേണ്ടയോ എന്നതും പരിഗണനിയിലേക്ക് വരികയാണ്.
അടുത്ത രണ്ടര വർഷത്തെ പ്രവർത്തനം കൂടി കണക്കിലെടുക്കുന്നതുകൊണ്ട് പുതിയ മന്ത്രിമാർ വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കൂടുതൽ മികവുള്ളവർ എന്ന ആവശ്യവും ഉണ്ട്. എന്നാൽ ഇത് പൊതു ചർച്ചയിൽ അവതരിപ്പിക്കാൻ പരിമിതിയുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിനെ നേരിടുന്നത് കരുത്തുള്ള മന്ത്രിസഭയുടെ ബലത്തിലാവുമ്പോൾ ഭരണവിരുദ്ധ തരംഗത്തെ അതിജീവിക്കാം എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
പുനസംഘടന നവകേരള സദസ് കഴിഞ്ഞ് പുനഃസംഘടന നടത്തുന്നതിൽ ഗണേഷിന് എതിർപ്പുണ്ട്. പുനഃസംഘടനയിൽ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. ഇതിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.


