എസ്എസ്എൽസി, റ്റിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി, ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടക്കും. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം നേരത്തെയാണ് ഫലംപ്രഖ്യാപനം നടത്തുന്നത്. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
Kerala SSLC Examination Results 2024 : എസ്എസ്എൽസി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും
- https://pareekshabhavan.kerala.gov.in
- www.prd.kerala.gov.in
- https://sslcexam.kerala.gov.in
- www.results.kite.kerala.gov.in
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 വ്യാഴാഴ്ച നടത്തും.
Kerala DHSE 12th Result 2024: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ ഇവയാണ്
- www.keralaresults.nic.in
- www.prd.kerala.gov.in
- www.result.kerala.gov.in
- www.examresults.kerala.gov.in
- www.results.kite.kerala.gov.in
VHSE Examination Results 2024: വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവയാണ് - www.keralaresults.nic.in
- www.vhse.kerala.gov.in
- www.results.kite.kerala.gov.in
- www.prd.kerala.gov.in
- www.results.kerala.nic.in
എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളും ഹയർ സെക്കന്ററി ഫലത്തിനായി 4.41 ലക്ഷം വിദ്യാർത്ഥികളുമാണ് കാത്തിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിക്കും.