കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനാര്‍ഥി അനിരുദ്ധന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഉത്തരവിട്ടു. കെ.എസ്.യു. ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ഹർജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കോടതി നിരീക്ഷണം
കേരള വർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ സാധുവാക്കിയതായി കാണുന്നു. റീ കൗണ്ടിംഗിൽ ശരിക്കും സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. പകരം അസാധു സാധൂകരിക്കുന്നത് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് ഇന്നേക്ക്കേ സ് വിധി പറയാൻ മാറ്റിയത്.
അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല. റീ കൗണ്ടിംഗ് രേഖകളിൽ ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ടതായും കാണുന്നില്ല. എങ്കിൽ ബൈലോ പാലിക്കാതെയാണോ തിരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു.
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ നൽകേണ്ട നിയമാനുസൃത അധികാരികാരി വൈസ് ചാൻസലറാണന്നും, ഹർജിക്കാരൻ പരാതി നൽകിയിട്ടില്ലന്നും യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു.