കേരളത്തിലെ സഹകരണമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് INTUC കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC)ൻ്റെ കോട്ടയം ജില്ലാ നേതൃത്വയോഗവും മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് INTUC കോട്ടയം ജില്ലാക്കമ്മിറ്റി ഓഫീസിൽ വെച്ച് KCEC-INTUC ജില്ലാ പ്രസിഡന്റ് ശ്രീനാഥ് രഘുവിൻ്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മെമ്പര്‍ഷിപ്പ് വിതരണം INTUC ജില്ലാ പ്രസിഡൻ്റ് ശ്രീ ഫിലിപ്പ് ജോസഫ് നിര്‍വഹിച്ചു.
KCEC-INTUC ചീഫ് കോര്‍ഡിനേറ്റര്‍ കൈപ്പള്ളി മാധവന്‍കുട്ടി, സ്റ്റേറ്റ് ജനറല്‍സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്, സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് എസ്.ആര്‍. ഹാരിസ് എന്നിവര്‍ ആശംസാപ്രസംഗവും നടത്തി. KCEC-INTUC ജില്ലാ വൈസ്പ്രസിഡൻ്റ് ഷെറിന്‍ മാത്യു, ജയ്‌മോന്‍ കരീംമഠം, ജില്ലാ ജനറൽ സെക്രട്ടറി റോണിമോന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രമോദ് കുമാര്‍, അനു ദാസ്, ജില്ലാ ട്രെഷറര്‍ അഞ്ജു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


