കോഴിക്കോട്ടെ മിഠായിത്തെരുവിലെ വസ്ത്ര കടകളിൽ ജി.എസ്.ടി. വകുപ്പ് റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടതായി പരാതി ഉണ്ടായി. ഇതോടെ പൊലീസ് ഇടപെട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാണ് ജി എസ് ടി പരിശോധനയ്ക്ക് എത്തിയത്.
മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജി.എസ്.ടി. ഇന്റലിജന്‍സ് ജോയിന്റ് കമ്മിഷണര്‍ ടി.എ. അശോകന്‍ പറഞ്ഞു.
ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കടകളില്‍ വില്‍പ്പനയ്ക്കുള്ള സധനങ്ങള്‍ വാങ്ങിയതായി വ്യാജരേഖയുണ്ടാക്കി നികുതി വെട്ടിച്ചതായാണ് കണ്ടെത്തൽ.
സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനത്തുതന്നെ നികുതി നല്‍കിയ വിവരങ്ങളും ഓണ്‍ലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാര്‍ക്ക് കേരളത്തില്‍ നികുതി നല്‍കേണ്ടതില്ല. ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളില്‍ എത്തിയില്ല എന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.


