കെ.എസ്.യു പ്രസിഡന്റായി അലോഷ്യസ് സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമ്മാസിനേയും ആന്‍ സെബാസ്റ്റിയനേയും വൈസ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചു. കെ.എം.അഭിജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് കെഎസ് യുവില്‍ പുനഃസംഘടന അനിവാര്യമായത്. നിലവില്‍ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അലോഷ്യസ്.
അഭിജിത്ത് NSUI ദേശീയ ജനറല്‍ സെക്രട്ടറി
സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെ NSUIയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ പിന്തുണയും അലോഷ്യസിനായിരുന്നു. എ ഗ്രൂപ്പിന്റെ കുത്തകയായ കെഎസ്യു അധ്യക്ഷ സ്ഥാനം ഇത്തവണയും അതേ പക്ഷത്തിൻ്റെ കയ്യിൽ തന്നെ എത്തിയ കാഴ്ചയാണ്.
തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന് ചെയര്‍മാനായിരുന്നു അലോഷ്യസ്. പ്രായപരിധിയില്‍ ഇളവുവരുത്തിയാണ് 29-കാരനായ അലോഷ്യസിനെ പ്രസിഡന്റായിക്കിയത്.
27 വയസാണ് കെഎസ്യുവിന്റെ ഉയർന്ന പ്രായ പരിധിയായി നിശ്ചയിച്ചിരുന്നത്. പ്രായപരിധി അട്ടിമറിച്ചുള്ള നിയമനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി എങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളിൽ ശക്തി നേടി. വിവാദങ്ങളും പ്രതിഷേധങ്ങളും പതിവു പോലെ നിലനിൽക്കയും ചെയ്തു


