ലഡാക്കിൽ ബിജെപിയെ സൈഡാക്കി കോൺഗ്രസിൻ്റെ മിന്നൽ പ്രകടനം

കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിൻ്റെ മിന്നൽ പ്രകടനം. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ്. ബി ജെ പിയെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് സഖ്യം തിരിച്ചെത്തിയത്.

കശ്മീരിൽ നിന്നും വേർതിരഞ്ഞതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ഭൂരിപക്ഷം സീറ്റുകളിലും ത്രികോണ മത്സരമായിരുന്നു. എന്നാൽ ബിജെപിക്ക് എതിരെ കടുത്ത മത്സരമുള്ള സീറ്റുകളിൽ കോൺഗ്രസ് നാഷണൽ കോൺഫ്രൻസ് ഒരുമിച്ച് നിന്നു.

30 അംഗ ലഡാക്ക് കൗണ്‍സിലിലെ 26 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തെത്തിയ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് എട്ടിടത്തും നാഷണല്‍ കോണ്‍ഫറന്‍സ് 11 സീറ്റിലും ബി.ജെ.പി. രണ്ട് സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 85 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പില്‍ പി.ഡി.പി. മത്സരിച്ചിരുന്നില്ല. പിഡിപിക്ക് ഒപ്പം ചേർന്നാണ് നേരത്തെയുണ്ടായിരുന്ന ഒന്നിൽ നിന്ന് ബി ജെ പി സീറ്റ് വർധിപ്പിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...