ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ഇത് മുപ്പത്തി നാലാം തവണയാണ്. സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണ നീട്ടി വെച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെത്തുര്‍ന്നാണ് കേസ് മാറ്റിയത്.
2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസാണ്. 1996 ൽ വൈദ്യുത വകുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട കേസാണ്. ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്. ഇത്തവണ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
Case Title: Kasthuri Ranga v. State Rep. By Addl. Superintendent Of Police CBI And Ors. SLP(Crl) No. 7801/2017 and connected cases.