എടച്ചേരിയിൽ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം കെട്ടുവീണു. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഏഴുപേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.