ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനായി രാജ്യത്തെ ലഭ്യമായ ഹെലിക്കോപ്റ്ററുകൾ എ ല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്ന കണക്ക് വെച്ചാണ് മമതയുടെ രാഷ്ട്രീയ ട്രോൾ. തൃണമൂർ കോൺഗ്രസ് വിദ്യാർഥി സംഘടനാ വാർഷിക റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ഹെലിക്കോപ്റ്ററുകൾ കിട്ടാത്ത സാഹചര്യമാണ്. ഡിസംബറിലോ ജനുവരിയിലിലോ ഇലക്ഷൻ വരാം.
മമതയെ പിന്തുണച്ച് നിതീഷും
ലോക് സഭാ ഇലക്ഷൻ നേരത്തെ നടത്തിയേക്കും എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം വലിയ ഭീഷണി ആയിരിക്കയാണ്. ഇതോടെ ബി ജെ പി പക്ഷം ഭയന്നു. പ്രതിപക്ഷ മുന്നണിയുടെ കരുത്ത് പ്രത്യക്ഷമാവുന്നതിന് മുൻപേ തിരഞ്ഞെടുപ്പിലേക്ക് പോകാം. നിതീഷ് പറഞ്ഞു.
ഭിന്നിപ്പിക്കുന്നതിൽ വിജയിച്ചു, ഇനി മത്സരം
മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലെത്തിലേറിയാൽ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്ന് മമത മുന്നറിയിപ്പ് നൽകി. ഡിസംബറിലോ അടുത്ത ജനുവരിയിലോ അവർ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തും. ഇതിനോടകം ബി.ജെ.പി രാജ്യത്തെ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. അവരുടെ വിജയ ലക്ഷ്യം അതാണ്.
വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഇന്ത്യയെ വിദ്വേഷത്തിന്റെ രാഷ്ട്രമാക്കി മാറ്റുമെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിദ്യാർഥി വിഭാഗത്തിൻ്റെ സ്ഥാപക ദിന ചടങ്ങിൽ സംസാരിക്കയായിരുന്നു മമത. ഇലക്ഷൻ കമ്മീഷൻ നിയമനത്തിൽ നിന്നും സുപ്രീം കോടതിയെ ഒഴിവാക്കുക എന്ന ലക്ഷ്യം ആസൂത്രിതമാണ്. ഇവ എല്ലാം ലക്ഷ്യം വെക്കുന്നത് എന്താണ് എന്ന് വ്യക്തമാണ് എന്നും മമത പറഞ്ഞു. ബംഗാളിൽ സിപിഎം അധികാര കുത്തക തകരും എന്ന് ആരും കരുതിയിരുന്നതല്ല. എന്നാൽ അത് സാധ്യമായി. കേന്ദ്രത്തിലും ഭരണഘടനയെ മാറ്റി എഴുതാൻ ശ്രമിക്കുന്ന സംഘത്തെ മാറ്റാൻ കഴിയും മമത പറഞ്ഞു
ഗവർണർ സി.വി ആനന്ദ ബോസ് ഭരണഘടനാപരമായ നിയമങ്ങൾ ലംഘിക്കുകയാണ്. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ വെല്ലുവിളിക്കരുത്. ബംഗാളിൽ മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചു. ഇത്രയും ശക്തമായ നീക്കം നടത്തുന്നു എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.


