രാജ്യത്ത് 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
![](/wp-content/uploads/2024/03/E3.jpg)
ആദ്യ ഘട്ടത്തില്‍ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട് ,രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളില്‍ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
- ഫേസ് 1- വോട്ടെടുപ്പ് ഏപ്രില്‍ 19 ന്
- ഫേസ് 2-വോട്ടെടുപ്പ് ഏപ്രില്‍ 26 (കേരളം)
- ഫേസ് 3-വോട്ടെടുപ്പ് മെയ് 7
- ഫേസ് 4-വോട്ടെടുപ്പ് മേയ് 13
- ഫേസ് 5-വോട്ടെടുപ്പ് മെയ് 20
- ഫേസ് 6-വോട്ടെടുപ്പ് മെയ് 25
- ഫേസ് 7-വോട്ടെടുപ്പ് ജൂണ്‍ 1
10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടര്‍മാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കും.
![](/wp-content/uploads/2024/03/E2.jpg)