ശാസ്ത്ര ലോകം കൌതുകത്തോടെ കാത്തിരുന്ന റഷ്യയുടെ ചാന്ദ്രദൗത്യം വിജയം കണ്ടില്ല. ലൂണ 25 ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങിയതായി റഷ്യൻ സ്പേസ് ഏജൻസി Roskosmos സ്ഥിരീകരിച്ചു. ഇന്നലെ മുതൽ തന്നെ ലൂണ പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായിരുന്നു.
50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാനുള്ള ശ്രമവും വെല്ലുവിളി നേരിട്ടിരുന്നു.
സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത് എന്നാണ് റിപ്പോർട്ട്. . ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടുമെന്നായിരുന്നു കരുതിയിരുന്നത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം.
ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.


