കലാപം നിയന്ത്രിക്കുന്നതിൽ നിസ്സഹായമായി തീർന്ന പശ്ചാത്തലത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയും എന്ന വാർത്തയ്ക്ക് പിറകെ തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധ നാടകം. തൊട്ടു പിന്നാലെ ഞാൻ രാജിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ നിറഞ്ഞു. രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് വനിതകൾ നിരത്തിലിറങ്ങും മുൻപേ എങ്ങിനെ കീറിയ രാജിക്കത്ത് ട്വിറ്ററിൽ വന്നും എന്നതുൾപ്പെടെ വിവിധ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയുടെ ട്വീറ്റിന് താഴെയും പ്രതിഷേധം നിറഞ്ഞു.
രാജിക്കത്ത് കൈമാറുന്നതിനാല്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ജനക്കൂട്ടം തടഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വിട്ടു. തൊട്ടുപിന്നാലെ താന്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേന്‍ സിങ്ങിന്റെ ട്വീറ്റ് പബ്ലിഷ് ചെയ്തു.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിങ് രാജിവെക്കരുതെന്ന ആവശ്യവുമായി ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ടോടെ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നിരുന്നു. ഇംഫാൽ നഗരത്തിൽ വിവിധ വനിതാ സംഘടനകൾ സജീവമാണ്. സർക്കാരിൻ്റെ പല നയതീരുമാനങ്ങളിലും ഇവർ നിരത്തിലിറങ്ങുന്നത് പതിവാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും എല്ലാം ഇത്തരം സംഘടനാ സംഘങ്ങളുണ്ട്.

2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളടക്കം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിന് തൊട്ടടുത്ത് ഒരു ഗ്രാമത്തിൽ കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങൾ നഗരത്തിലേക്ക് മാർച്ച് ചെയ്തിരുന്നു. ബി ജെ പി ഓഫീസിന് നേരെ ഉപരോധവും നടത്തി. ഇവയെല്ലാം മൈത്തേ വിഭാഗത്തിൽ നിന്നുള്ള ജനങ്ങൾ ആയിരുന്നു.
ഭൂരിപക്ഷക്കാരായ മൈത്തേ വിഭാഗത്തിന് ഗോത്രവർഗ്ഗങ്ങൾക്കുള്ള എസ് ടി പദവി നൽകാനുള്ള ബിരേൻ സർക്കാരിൻ്റെ നീക്കമാണ് വലിയ കലാപത്തിലേക്ക് നയിച്ചത്. കുക്കി വിഭാഗത്തെ വിവിധ തലത്തിൽ അസംതൃപ്തരാക്കുന്ന നയങ്ങൾക്കിടെയാണ് ഇതും വന്നത്. കലാപം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മൈത്തേകളും മുഖ്യമന്ത്രിക്ക് എതിരായി. ഇപ്പോൾ രാജിയും പ്രതിഷേധവുമായുള്ള നാടകത്തിനിടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കുകയാണ് എന്നാണ് വിലയിരുത്തൽ. അതേ സമയം കലാപം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുമില്ല.