രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഭാരത് ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങും. മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. ഭാരത് ജോഡോ യാത്രയെക്കാൾ ദൈർഘ്യമേറിയ യാത്രയാണ്.
മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും പിന്നിട്ടത്. 2022 സെപ്തംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മു കശ്മിരിലാണ് അവസാനിച്ചത്.
ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. ഇടയിൽ പദയാത്രയായും മാറും.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു ഭാരത് ജോഡോ യാത്ര. കര്‍ണാടകത്തിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്ക് ഭാരത് ജോഡോയ്ക്കുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ കിഴക്ക്-പടിഞ്ഞാറൻ യാത്ര വരുന്നത്.