Friday, February 20, 2026

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചു, ഒരു കുടുംബത്തിലെ 5 പേർ മരിച്ചു നാല് കുട്ടികൾക്ക് പരിക്ക്

മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം.

ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്.

മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന്‍ (നാല്), തസ്നിയുടെ മകന്‍ മുഹമ്മദ് റയാന്‍ (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ബസിലെ ആര്‍ക്കും പരിക്കില്ല. കുട്ടികളടക്കം ഒന്‍പതുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. അബ്ദുല്‍ മജീദും തസ്നിയും റിന്‍ഷാ ഫാത്തിമയും സംഭവസ്ഥലത്തുവെച്ചും മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലുമാണ് മരിച്ചത്.

മഞ്ചേരി കിഴക്കെത്തലയില്‍നിന്ന് പൂല്ലൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു കുടുംബം. വിദേശത്തുനിന്ന് രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയ തസ്നി കഴിഞ്ഞദിവസം മാതാപിതാക്കളെ കാണാന്‍ മഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. ഇവിടെനിന്ന് വല്യുമ്മയുടെ പുല്ലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു.

കര്‍ണാടകയിലെ ഹൊസൂരില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. അപകട കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...