ഓൺലൈൻ ഗെയിമിങ് രംഗത്തെ ചരിത്രമായി ആക്ടിവിഷൻ ബ്ലിസാഡിനെ മൈക്രോസോഫ്റ്റ് വിഴുങ്ങി. ഈ രംഗത്തെ ഏറ്റവും വലിയ ലയനം എന്ന നിലയ്ക്കാണ് ഇത് ചരിത്രമാവുന്നത്. 6870 കോടി ഡോളർ അഥവാ 5.73 ലക്ഷം കോടി രൂപയുടെ ഇടപാടാണ്.
കോള്‍ ഓഫ് ഡ്യൂട്ടി, വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്, ഡയബ്ലോ, കാന്‍ഡി ക്രഷ് തുടങ്ങി ജന പ്രിയ ഗെയിമുകളുടെ ആവിഷ്കർത്താക്കളാണ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്. ആക്ടിവിഷനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്നിരുന്നു.
ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെയും അവരുടെ ടീമിനേയും എക്‌സ് ബോക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സ്‌ബോക്‌സ് മേധാവി ഫില്‍ സ്‌പെന്‍സര്‍ പറഞ്ഞു. 2023 അവസാനത്തോടെ ലയനം പൂർത്തിയാക്കി സ്ഥാനം ഒഴിയുമെന്ന് സി ഇ ഓ ബോബി കോട്ടിക്ക് ജീവനക്കാർക്കായി എഴുതിയ കത്തിൽ വിശദമാക്കി.
മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണിത്. 2016 ല്‍ 2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്‍ ഏറ്റെടുത്തത്. 2021 ല്‍ ഗെയിമിങ് കമ്പനിയായ ‘ബത്തേസ്ഡ’ യെ ഏറ്റെടുത്തത് 750 കോടി ഡോളറിനാണ്. ഇനി ടെന്‍സെന്റിനും സോണിക്കും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിങ് കമ്പനിയായി ഈ കൂട്ടുകെട്ട് മത്സര രംഗത്തുണ്ടാവും.

ഇനി എക്സ് ബോക്സിൽ കാണാം
ഇനി ജനപ്രിയ ഗെയിമുകള്‍ പലതും മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ബോക്‌സ് ഗെയിം പാസിലെത്തും. എന്തായാലും അതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടതായുണ്ട്.
ബ്ലിസാര്‍ഡിന്റെ മാത്രം ഒമ്പതിലേറെ ഗെയിം സ്റ്റുഡിയോകള്‍ളും കിങ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളും മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. ഒപ്പം ആക്ടിവിഷന്റെ 8500 ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും.

ക്ലൗഡുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തി യുകെയിലെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) ഈ ഏറ്റെടുക്കല്‍ ശ്രമത്തിന് തടസം നിന്നിരുന്നു. പിന്നാലെ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഏറ്റെടുക്കല്‍ നടപടി തടയാന്‍ ശ്രമിച്ചു. ഈ നീക്കങ്ങള്‍ മറികടന്നാണ് മൈക്രോസോഫ്റ്റ് ചരിത്രമായ് മാറിയ കച്ചവടം ഉറപ്പിച്ചത്.