Monday, August 18, 2025

കമ്പ്യൂട്ടറും ലാപ്ടോപ്പും ചവറ്റുകൊട്ടയിലാവും, ഒഎസ് ക്രിത്രിമ ബുദ്ധി നേടും, വിൻഡോസ് പിന്തുണയ്ക്ക് കാശ് പിരിക്കും

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. നിർമ്മിത ബുദ്ധിയെ ആശ്രയിക്കുന്ന പുതിയ ഒ എസ് വരുന്നതോടെ ഹാർഡ് വെയറുകളും കളയേണ്ടി വരും. വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളും ലാപ് ടോപ്പുകളും ടാബുകളും എല്ലാം ലോകത്തിൻ്റെ മുന്നിൽ പുതിയ ഒരു മാലിന്യ പ്രശ്നം ഉയർത്തും. മൈക്രോ സോഫ്ട് പോലുള്ള കമ്പനികളാവട്ടെ ബിസിനസ്സിൽ പുതിയ ആഗോള തറമുഖങ്ങൾ തുറക്കും.

കമ്പ്യൂട്ടർ മാലിന്യം വൻ വിപത്താവും

വിൻഡോസ് പിന്തുണ പിൻവലിച്ചാൽ തന്നെ 24 കോടി പേഴ്‌സണല്‍ കംപ്യൂട്ടറുകൾക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഒറിജിനൽ വിൻഡോസ് ഉപയോഗിക്കുന്നവരുടെ കണക്കാണിത്. എല്ലാം കൂടി ചേരുമ്പോൾ വലിയ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 3 20,000 കാറുകള്‍ക്ക് തുല്യമാണ്.

ഓപ്പറേറ്റിങ് സിസ്റ്റം ക്രിത്രിമ ബുദ്ധിക്ക് വഴിമാറും

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇത് വളരെ വലിയ ഒരു ബിസിനസ് സ്റ്റെപ്പാണ്. ലോകത്തിലെ കമ്പ്യൂട്ടറുകൾ എല്ലാം തന്നെ മാറ്റേണ്ട സാഹചര്യമാവും. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയിലുള്ള പിസി വിപണിയെ ഉയര്‍ത്തിയേക്കുമെന്നാണ് കമ്പനികൾ കരുതുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഇത് വൻ തിരിച്ചടിയാവും.

പഴഞ്ചൻ ഓ എസ് മതി എങ്കിൽ പഴയ കമ്പ്യൂട്ടറുമായി ഇരിക്കാം. എന്നാൽ അപ്ഡേഷന് ഓരോ വർഷവും കാശ് നൽകേണ്ടി വരും. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ അതിന് വാര്‍ഷിക നിരക്ക് ഇടാക്കും. ഇത് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഒഎസ് പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് കനാലിസ് പറയുന്നു.

മാറാൻ നിർബന്ധിതമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും

അപ്ഡേഷൻ നിരക്ക് കൂടുതലാണെങ്കില്‍ പുതിയ പിസികളിലേക്ക് മാറുന്നതായിരിക്കും ലാഭകരം. സ്വാഭാവികമായും ആളുകള്‍ പുതിയ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന കംപ്യൂട്ടറുകളിലേക്ക് മാറാനാണ് സാധ്യത. ഇത് ഉപേക്ഷിക്കപ്പെടുന്ന പഴയ പിസികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാക്കും. വിന്‍ഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള അഭിപ്രായത്തോട് മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....