പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി സുഖം പ്രാപിക്കുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്.
ഉത്തരേന്ത്യൻ ക്രിമിനലുകളുടെ അതിക്രമങ്ങൾ കേരളത്തിൽ തുടർച്ചയാവുന്ന സാഹചര്യമാണ്. ഇവിടെ എത്തുന്ന ലക്ഷങ്ങളുടെ പത്തിൽ ഒന്നിൻ്റെ പോലും കണക്കും രേഖയും സർക്കാരിൻ്റെ കയ്യിൽ ഇല്ല.
വെള്ളിയാഴ്ച ഇരിങ്ങോള്‍ പാങ്കുളത്തുള്ള പ്ലൈവുഡ് കമ്പനിയിലാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവം നടന്നത്. ഇവിടത്തെ തൊഴിലാളികളായി എത്തിയവരാണ്. കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കുട്ടിയുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.