Monday, August 18, 2025

പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്.

കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.

അർജുന അവാർഡ് ജേതാക്കളായ മറ്റ് താരങ്ങൾ:

1.ഓജസ് പ്രവീൺ (ആർച്ചറി)

2. അതിഥി ഗോപിചന്ദ് സ്വാമി (ആർച്ചറി)

3.പാറുൽ ചൗധരി (അത്‌ലറ്റിക്‌സ്)

4.മുഹമ്മദ് ഹസ്സാമുദ്ദീൻ(ബോക്‌സിംഗ്)

5.അനുഷ് അഗർവാല (കുതിരയോട്ടം)

6.ആർ.വൈശാലി (ചെസ്സ്)

7.ദിവ്യാകൃതി സിങ് (കുതിരയോട്ടം)

8.ദിക്ഷ ദഗർ (ഗോൾഫ്)

9.കൃഷൻ ബഹദൂർ( ഹോക്കി)

10.പുഖ്‌രംബം സുശീല ചാനു(ഹോക്കി)

11.പവൻ കുമാർ(കബഡി)

12.റിതു നേഗി(കബഡി)

13.നസ്‌റീൻ(ഖോഖോ)

14.പിങ്കി(ലോൺ ബൗൾസ്)

15.ഐശ്വര്യ പ്രതാപ് സിങ് തോമർ(ഷൂട്ടിങ്)

16.ഇഷാ സിങ്(ഷൂട്ടിംഗ്)

17.ഹരീന്ദർ പൽ സിങ് സന്ധു(സ്‌ക്വാഷ്)

18.ഐഹിക മുഖർജി(ടേബിൾ ടെന്നീസ്)

19.സുനിൽ കുമാർ(ഗുസ്തി)

20.അൻതീം പംഖൽ(ഗുസ്തി)

21.നാവോറം റോഷിബിനാ ദേവി(വുഷു)

22.ശീതൾ ദേവി(പാര ആർച്ചറി)

23.ഇല്ലൂരി അജയ് കുമാർ(ബ്ലൈൻഡ് ക്രിക്കറ്റ്)

24.പ്രാചി യാദവ്(പാര കനോയിങ്)

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....