കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രശംസിക്കുന്നുണ്ട്.
‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിലാണ്. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി. ഇന്ന് ചിത്രത്തിന്റെ പൂജ നടന്നു. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം. ഇതിനിടയിലാണ് മോഹൻ ലാൽ മന്ത്രിയുടെ വീട്ടിൽ എത്തിയത്.
കഴിഞ്ഞ ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ ഭക്തിപുരസ്സരം മോഹൻലാലിൻ്റെ ചിത്രം വാർത്തയായിരുന്നു. കേന്ദ്രമന്ത്രിയുടെ വീട്ടിൽ എത്തിയതായി മന്ത്രിയുടെ തന്നെ എക്സ് പോസ്റ്റിലാണ് വാർത്ത പുറത്ത് വിട്ടത്. ചർച്ചകൾ സംബന്ധിച്ച് സൂചന ഒന്നുമില്ല.