മൊണ്ടാഷ് ഫിലിം സൊസൈറ്റി കെ.ജി ജോർജ് ചലച്ചിത്രമേള നാളെ- ഒക്ടോബർ 22ന് പയ്യോളിയിൽ

മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളി സംഘടിപ്പിക്കുന്ന കെ ജി ജോർജ് ചലച്ചിത്രമേള നാളെ ഓക്ടോബർ 22 ന് രാവിലെ 10.30 ന് ആരംഭിക്കും. കെ ജി ജോർജിൻ്റെ സിനിമകളുടെ വ്യത്യസ്ത കാഴ്ചാ തലങ്ങളിൽ നിന്നുള്ള മൂന്നു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. വൈകീട്ട് സിനിമാ സംവാദവും പ്രഭാഷണവും ഉണ്ട്.

ഷെഡ്യൂൾ

രാവിലെ 10. 20 ന് മറ്റൊരാൾ എന്ന ചിത്രം പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 1.50 ന് ഇരകൾ തുടർന്ന് വൈകുന്നേരം 4.15 ന് ഒപ്പൺ ഫോറം സംവിധായകൻ പ്രതാപ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്ത്രീ ജീവിാതവിഷ്കാരം കെ ജി ജോർജ് സിനിമകളിൽ എന്ന വിഷയത്തിൽ ഡോ.അനു പാപ്പച്ചൻ സംസാരിക്കും. സന്ധ്യയ്ക്ക് 6. 30 ന് ആദാമിൻ്റെ വാരിയെല്ല് എന്ന സിനിമ പ്രദർശിപ്പിക്കും.

പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള കെട്ടിടത്തിലെ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിലാണ് ചലച്ചിത്ര മേള നടക്കുന്നത്. പ്രവേശനം തത്സമയ റജിസ്ട്രേഷനിലൂടെ സൌജന്യമായിരിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ താരിഖ് പി അങ്ങാടി അറിയിച്ചു

പയ്യോളി കേന്ദ്രമായുള്ള മൊണ്ടാഷ് ഫിലിം സൊസൈറ്റി കേരളത്തിലെ തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ തുടക്കകാലം മുതൽ നിലവിലുള്ള ചലച്ചിത്ര കൂട്ടായ്മയാണ്. വിദേശ രാജ്യങ്ങളുടെ എമ്പസികൾ വഴിയും ഫിലിം ആർക്കൈവസ് വഴിയും സഹകരിച്ച് സിനിമാ റീലുകൾ നേരിട്ട് എത്തിച്ചാണ് അക്കാലത്തെ ലോകോത്തര സിനിമകൾ കാണാൻ അവസരം ഒരുക്കിയിരുന്നത്.

2019 ൽ സൊസൈറ്റി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ചലച്ചിത്ര മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

സൊസൈററിയിൽ പങ്കാളിയാകാവുന്നത് മെമ്പർഷിപ്പ് ചേർത്തിട്ടാണ്. എന്നാൽ സിനിമകളുടെ പ്രദർശനം സൌജന്യമായാണ് നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഓരോ മാസവും ലോക നിലവാരത്തിലുള്ള ഒരു ചലച്ചിത്രം കാണാം എന്നതാണ് സൌകര്യം. പ്രത്യേകാവസരങ്ങളിൽ പ്രഭാഷണങ്ങളും മേളകളും സംഘടിപ്പിക്കയും ചെയ്യുന്നുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...