”മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. പക്ഷേ, രാഷ്ട്രീയ ശത്രുക്കളല്ല. നിങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ ഇരിക്കുന്നത് നിങ്ങളുടെ കൂടെയാണ്”
സോളാര്‍ കേസിന്റെ ശില്‍പ്പിയും പിതാക്കന്മാരും കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.
ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. രക്തപങ്കിലമായ കൈകള്‍ മുഴുവന്‍ മറുപക്ഷത്താണ്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ജലിൻ്റെ മറുപടി. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് എന്നും കെ ടി ജലീൽ പറഞ്ഞു.
”കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളുടെ അടിവേരുകള്‍ ചികഞ്ഞാല്‍ നാം എത്തുക കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ്. കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍നിന്ന് തെറിപ്പിക്കാനാണ് ചാരക്കേസ് ഉണ്ടാക്കിയെടുത്തത്. കെ.മുരളീധരനാണ് ഇങ്ങനെ പറഞ്ഞതെന്നും ഓര്‍മിപ്പിക്കുന്നു. അതിനുശേഷമാണ് സോളാര്‍. സോളാറിന്റെ ശില്‍പ്പിയും പിതാക്കന്മാരും കോണ്‍ഗ്രസുകാരല്ലേ? സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് എന്ത് പങ്കാണുള്ളത്. രക്തപങ്കിലമായ കൈകള്‍ മുഴുവന്‍ അപ്പുറത്തല്ലേ. ഒരാളെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയത്തില്‍നിന്ന് നിഷ്കാസിതരാക്കുന്നരീതിയോട് ഒരിക്കലും യോജിക്കാത്തവരാണ് ഇടതുപക്ഷം. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ജലീൽ പറഞ്ഞു.
”ജയിലില്‍നിന്ന് സരിത എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നല്ലോ, ആരാണ് ആ കത്ത് പ്രസിദ്ധീകരിച്ചത്. ഏഷ്യാനെറ്റ് അല്ലേ അത് പുറത്തുവിട്ടത്. പണംകൊടുത്താണ് ആ കത്ത് വാങ്ങിയതെന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു മാധ്യമം തന്നെയല്ലേ. എവിടെയെങ്കിലും ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളോ നേതാക്കളോ സോളാര്‍കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ നടത്താന്‍ നീക്കം നടത്തിയിട്ടുണ്ടോ. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടിയും കുടുംബവും കേസ് കൊടുത്തത് ഇടതുനേതാക്കള്ക്കെതിരേയാണോ”- അദ്ദേഹം ചോദിച്ചു.
സി.ബി.ഐ. റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുസര്‍ക്കാരിന്റെ ഗൂഢാലോചനയെക്കുറിച്ച് പറയുന്നുണ്ടോ എന്നും കെ.ടി. ജലീൽ ചോദിച്ചു. ഉണ്ടെങ്കില്‍ ആ വാചകം ഉദ്ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”സോളാര്‍ കേസില്‍ പരാതി കൊടുത്ത ശ്രീധരന് നായര്‍ സിപിഎം മെമ്പറാണോ, ശ്രീധരന് നായര്‍ കേസുകൊടുക്കുന്ന സമയത്ത് കെപിസിസി മെമ്പറായിരുന്നു. യുഡിഎഫ് സര്‍ക്കാരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ശിവരാജന് കമ്മീഷനെ ആരാ നിയോഗിച്ചത്. ആ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞകാര്യങ്ങളല്ലേ നാട്ടില്‍ പാട്ടാക്കിയത്. ആകമ്മീഷന് പറഞ്ഞകാര്യങ്ങളാണ് നാട്ടില്‍ പാട്ടാക്കിയത്. ആറുമാസത്തേക്ക് കമ്മീഷന് കാലവധി നീട്ടിനല്‍കിയതും യുഡിഎഫാണ്”, കെ.ടി.ജലീല്‍ പറഞ്ഞു.


