പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു പറക്കും തളികയല്ല. ഏറെ നാള്‍ വെള്ളത്തില്‍ കിടന്ന ലോഹഭാഗത്തിന് സംഭവിക്കുന്ന പരിവർത്തനം ആദ്യം തന്നെ സംശയിച്ചിരുന്നു. പറക്കും തളികയോ ഉൽക്കാ കഷണമോ ആകാൻ ഇടയില്ലെന്ന് തിരിച്ചറിയുവോളം കഥകൾ പലതും പ്രചരിച്ചു.
രണ്ടാഴ്ച ഇത് കടപ്പുറത്ത് വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും പറക്കും തളികാ വാദികൾക്കും വിഷയമായി കിടന്നു. തിങ്കളാഴ്ചയാണ് ശസ്ത്രീയമായ സ്ഥിരീകരണം ഉണ്ടായത്.
ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിൻ്റെ ഭാഗമാണിതെന്ന അഭിപ്രായം ആദ്യം തന്നെ ഉയർന്നു എങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിതോടെയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐ എസ് ആർ ഓയുമായി ബന്ധപ്പെട്ടത്.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചു. നാല് സ്റ്റേജുകൾ ഉള്ളതാണ് ഇന്ത്യയുടെ ഈ റോക്കറ്റ്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്.തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ അറിയിച്ചു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് ഈ അവശിഷ്ടം കണ്ടെത്തിയത്. ഈ വസ്തു പരിശോധിക്കാതെ തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു അന്നത്തെ ഐ.എസ്.ആർ.ഒയുടെ പ്രതികരണം. അതേസമയം, ഇത് ചന്ദ്രയാന്‍ 3 റോക്കറ്റിന്റെ ഭാഗമല്ലെന്ന് പ്രഥമിക വിവരങ്ങളിൽ നിന്നു തന്നെ കണ്ടെത്തി.