കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്. അപകടത്തിൽപ്പെട്ട ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് എന്ന ഗ്രൌണ്ട് സ്റ്റാഫിന് മരണകാരണമായ മുറിവേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവർക്കും പരിക്കേറ്റു. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയിലാണ് അപകടം. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോഴാണ് ഗ്രൌണ്ടിലെ സ്റ്റാഫിൻ്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. മുകളിലത്തെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.

സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.


