കേരളം

കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടത് യു എ ഇയിൽ നിന്നും എത്തിയ വ്യക്തിയിൽ

സംസ്ഥാനത്ത് മങ്കി പോക്‌സ് സാന്നിധ്യം സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍...

കെ കെ രമ എംഎൽഎയ്ക്ക് എതിരായ എം എം മണിയുടെ പ്രസ്താവന വിവാദത്തിൽ

കെ.കെ.രമ എംഎല്‍എയ്‌ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി എം.എം.മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - എം.എം.മണി നിയമസഭയില്‍ പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു....

അയ്യപ്പ ഭക്തിയുടെ ഹരിവരാസനത്തിന് 100 വയസ്

അയ്യപ്പൻ്റെ ഉറക്കുപാട്ടായി ആലപിച്ചു വരുന്ന 'ഹരിവരാസന'ത്തിൻ്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്നു. ശതാബ്ദി ആഘോഷത്തിന് ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ പന്തളത്ത് ഒരുക്കങ്ങൾ തടങ്ങി.ഓഗസ്റ്റ് 29ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം...

കെഎസ്ഇബി ചെയർമാൻ പുറത്ത്; പാർട്ടിയേയും മറികടന്ന് യൂണിയൻ താത്പര്യം

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്‌. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ...

പാർട്ടിയെ വീണ്ടും ഐസിയുവിലാക്കാൻ നീക്കം നടക്കുന്നു- പുനസംഘടനാ പട്ടികയ്ക് എതിരെ കെ മുരളീധരൻ

 കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ കമൻ്റും അഭിമുഖവുമായി കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.കെപിസിസി-എഐസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക...

Popular

spot_imgspot_img