Friday, February 20, 2026

കുഞ്ഞിന് പ്രായം രണ്ടു മാസം, നെയ്മറുമായുള്ള ബന്ധം വിട്ടതായി കാമുകി ബ്രൂണെ

ഫുട്ബോൾ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. ബ്രൂണ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍ കുഞ്ഞ് പിറന്നിരുന്നു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ബന്ധം മുറിഞ്ഞത്. തൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ തന്നെയാണ് റിലേഷൻഷിപ്പ് സ്റ്റാറ്റസ് പുറത്തു വിട്ടത്.

ബ്രൂണ ബിയാന്‍കാര്‍ഡിയുടെ കുറിപ്പ്

‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാര്‍ത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അതിനാൽ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.’ സോഷ്യല്‍ മീഡിയയില്‍ ബ്രൂണ കുറിച്ചു.

ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായുള്ള ബന്ധം ഇതിനിടെ പുറത്ത് വന്നിരുന്നു. നെയ്മര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവാദം ഉയർത്തുകയും ചെയ്തു. മോഡലിന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നെയ്മര്‍ അയച്ച മെസ്സേജാണ് ലിക്ക് ചെയ്തത്. എന്നാല്‍വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മെസ്സേജുകളാണ് ഇവയെന്ന് നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾ നീണ്ട ബന്ധമാണ് നെയ്മറും ബ്രൂണയും തമ്മിൽ. 2012-ല്‍ റിയോ കാര്‍ണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ ഇതേ പോലെ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞു. 2022-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. ബന്ധം ദൃഡമാവുകയും ചെയ്തു. വിവാഹനിശ്ചയം വരെ എത്തി. പിന്നീട് വിട്ടും അകൽച്ചയിലായി. 2023-ല്‍ ഒരുമിച്ചു ശേഷം കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കുവെയ്ക്കുകയായിരുന്നു.

ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ ജൂണില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബ്രൂണയോടും കുടുംബത്തോടും നെയ്മര്‍ മാപ്പ് ചോദിച്ചു. ബ്രൂണയില്ലാത്ത ജീവിതം ആലോചിക്കാന്‍ സാധിക്കുന്നില്ലെന്നും പരസ്പരം സ്‌നേഹിക്കുന്നത് നമ്മെ ശക്തരാക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ഇതുകഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ നെയ്മറും ബ്രൂണയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മുന്‍കാമുകിയായ കരോളിന ഡാൻ്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് ഡേവി ലൂക്ക എന്ന പേരുളള 13 വയസ്സുള്ള ഒരു മകനുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...