– ജിബി –
മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും ഫാന്‍ ബേസുള്ള നേതാക്കളില്‍ ഒരാളാണ് എം സ്വരാജ്. സ്വന്തം നാട് കൂടിയായതിനാല്‍ അഭിമാനപോരാട്ടത്തില്‍ വിജയിച്ചുകയറുമെന്നായിരുന്നു വിലയിരുത്തല്‍. എല്ഡിജഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്ക്കാമരിന്റെ കാലത്തെ അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ ഇതാദ്യായി ഒരു സിറ്റിങ് സീറ്റും എല്ഡി്എഫ് കൈവിട്ടതാണ്. അൻവർ ഏശി എന്നുതന്നെയാണ് ഫലം പറയുന്നത്.
നിലപാടിന്റെ രാജകുമാരന്‍ എന്നാണ് അണികള്ക്കിഎടയില്‍ സ്വരാജ് അറിയപ്പെടുന്നതുതന്നെ. പതിറ്റാണ്ടുകള്ക്കികപ്പുറം പാര്ട്ടിയ ചിഹ്നത്തില്‍ സ്ഥാനാര്ഥിന വന്നതും എല്ഡിപഎഫ് ക്യാമ്പിന് നല്കിപയ അവേശം ചെറുതായിരുന്നില്ല. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല.
വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല. വോട്ടെണ്ണല്‍ എല്ഡിഫഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുന്സിടപ്പാലിറ്റിയിലേക്ക് കടന്നതോടെ ലീഡ് പതിനായിരം കടന്നു.

രാഷ്ട്രീയമായ പോരാട്ടത്തിനാണ് താനിറങ്ങുന്നതെന്നാണ് സ്വരാജ് തുടക്കം മുതല്‍ തന്നെ പറഞ്ഞത്. അന്വവറും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും ശക്തനായ സ്ഥാനാര്ഥി.യെ നിര്ത്തി യാല്‍ മണ്ഡലത്തില്‍ നിന്ന് ജയിക്കാമെന്നും കരുതിയ ഇടതുപക്ഷ മോഹം നടന്നില്ല. അന്വനര്‍ പിടിച്ച വോട്ടുകള്‍ സ്വരാജിന്റെ സാധ്യതകളെ ബാധിച്ചു. എന്നാൽ യുഡിഎഫ് വോട്ടുകളും പിടിച്ചിട്ടുണ്ടെന്ന് ഫലം പരിശോധിച്ചാല്‍ ബോധ്യമാകും.
യുഡിഎഫിന്റെ പ്രതീക്ഷകളെ ശരിവെക്കുന്നതായി തിരഞ്ഞെടുപ്പ് ഫലവും. രാഷ്ട്രീയപോരാട്ടമാണ് നിലമ്പൂരിലേതെന്ന് ആവര്ത്തി ച്ചുപറഞ്ഞ യുഡിഎഫ് നേതാക്കള്ക്ക് ഫലം സമ്മാനിക്കുന്നത് വന്‍ നേട്ടമാണ്. മാത്രമല്ല അൻവറിനെ മുന്നണിയിലെടുക്കാതെയാണ് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ വിജയമാണെന്ന കാര്യത്തില്‍ തർക്കമില്ല. തിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ വി.ഡി. സതീശന് ഇത് യുഡിഎഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കി ഉയര്ത്തും.

ഇനി തദ്ദേശ തിരഞ്ഞെടുപ്പിനെയും 2026 നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ യുഡിഎഫിന് നേരിടാം. പിണറായിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു തുടര്ഭംരണമെന്ന സ്വപ്‌നം ഇത്തിരി ദൂരത്തായി.
തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ് വിജയിച്ചപ്പോള്‍ സിപിഎം ഉയര്ത്തിയത് അതൊക്കെ കോണ്ഗ്രരസിന്റെ സിറ്റിങ് സീറ്റുകള്‍ ആണെന്നായിരുന്നു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ യു.ആര്‍. പ്രദീപ് പരാജയപ്പെടുത്തിയപ്പോള്‍ സിപിഎം വാദത്തിന് കൂടുതല്‍ ബലം കിട്ടുകയും ചെയ്തു.. യുഡിഎഫ് വിപുലീകരിക്കുമെന്ന് വി.ഡി സതീശന്റെ പ്രസ്താവന ചേര്ത്തുോവായിച്ചാല്‍ ചില കക്ഷികളുടെ മുന്നണി മാറ്റ സാധ്യതയും തള്ളാനാകില്ല.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യൂത്ത് കോണ്ഗ്രെസിന്റെ വെല്ലുവിളികള്ക്കി ടയിലൂടെയാണ് എം.സ്വരാജ് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്ക് എന്നായിരുന്നു യൂത്ത് കോണ്ഗ്രണസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പി.വി.അന്വലറും സ്വരാജിനെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. പാര്ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഇത്രയും വോട്ട് നേടാനായി എന്ന ആശ്വാസം മാത്രമാണ് പാര്ട്ടികക്ക് ബാക്കി.

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ സ്വരാജിന് സ്വന്തം നാട്ടിലെ തോൽവി ഒരു പ്രഹരമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നായിരുന്നു സ്വരാജ് ജനവിധി തേടിയത്. 2016-ല്‍ വിജയിച്ചെങ്കിലും 2021-ല്‍ പരാജയപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. ബാബുവായിരുന്നു രണ്ടുതവണയും എതിരാളി.
2016-ല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വരാജിന് മത്സരരംഗത്ത് ആദ്യ നറുക്കുവീണത്. 1991 മുതല്‍ 2011 വരെ തൃപ്പൂണിത്തുറയെ പ്രതിനിധാനംചെയ്ത കോണ്ഗ്ര സ്സിലെ അതികായനായ കെ. ബാബുവിനെ നേരിടുകയെന്ന വെല്ലുവിളിയാണ് പാര്ട്ടി ഏല്പ്പിച്ചത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് തൃപ്പൂണിത്തുറയെ ചുവപ്പിച്ചു. പക്ഷേ, 2021-ല്‍ ബാബു 992 വോട്ടിന് സ്വരാജിനെ പരാജയപ്പെടുത്തി.