മിസ് യൂണിവേഴ്‌സ് ആകാം, ഉയർന്ന പ്രായപരിധി നിയന്ത്രണം നീക്കി

 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതുവരെ 28 വയസായിരുന്നു പരമാവധി അനുവദിച്ചിരുന്നത്. 1952 മുതൽ ഉണ്ടായിരുന്ന നിയന്ത്രണമാണ് എടുത്ത് മാറ്റിയത്. തായ്‌ലന്‍ഡിലെ പ്രമുഖ മാധ്യമ വ്യവസായി ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍.

71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നേടിയ അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആനി കഴിഞ്ഞ വര്‍ഷം 20 മില്ല്യണ്‍ ഡോളറിനാണ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയത്.

ആനി ജക്രാജുതാതിപ്

വിവാഹിതർക്കും ഗർഭിണികൾക്കും മത്സരിക്കാം

ഉയർന്ന പ്രായപരിധി നീക്കുക മാത്രമല്ല വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി.

ഒരു സ്ത്രീക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം ഒരു തടസമല്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടതെന്നും ബോണി ഗബ്രിയേല പറഞ്ഞു. നിലവില്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആര്‍ ബോണി ഗബ്രിയേല. അനുവദനീയമായ ഏറ്റവും ഉയർന്ന പ്രായത്തിലാണ് അവർ കിരീടം നേടിയത്.

2022-ല്‍ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം.

അന്ന് ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന മത്സരത്തിലെ ചോദ്യോത്തര റൗണ്ടിനിടെ സംഘടനയുടെ നിയമങ്ങളില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് അവരോട് ചോദിച്ചിരുന്നു. പ്രായപരിധി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് അവർ അന്ന് അറിയിക്കുകയുണ്ടായി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...