Friday, February 20, 2026

നോർത്തേൺ റെയിൽവേയിൽ 3093 അവസരം

ഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.

അവസരങ്ങൾ; വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

ട്രേഡുകൾ: മെക്കാനിക്കൽ/ ഡീസൽ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപ്പെന്റർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി.ആൻഡ്.ജി)/ വെൽഡർ സ്ട്രക്ചറൽ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, ട്രിമ്മർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ. ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.)
പ്രായം: 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാ
ക്കുക.

ഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...