ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ഏജൻസി വഴി വിറ്റ ടിക്കറ്റാണിത്.
കോഴിക്കോട് പാളയത്തെ ഏജന്‍സിയിലാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിതരണം ചെയ്തിട്ടുള്ളത്. ഇവർ വാളയാറിലുള്ള സബ് ഏജൻസിക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. അവയിൽ ഉൾപ്പെട്ടാൽ പാലക്കാട് അല്ലെങ്കിൽ സമ്മാനം തമിഴ് നാട്ടിലേക്ക് എത്തും.
കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഇവരുടെ സഹോദരസ്ഥാപനമായ ഷീബ ഏജന്‍സിയിലേക്കാണ് ഈ ടിക്കറ്റ് കൊണ്ടുപോയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വിറ്റതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്. എന്നാൽ ഇതുവരെ വിജയിയെ കണ്ടെത്തിയിട്ടില്ല.
രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവരുടെ പട്ടിക ചുവടെ
രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവരുടെ പട്ടിക, മാതൃഭൂമി പത്രം പ്രസീധീകരിച്ചത് ചുവടെ




