പാലക്കാട് മുതലമടയിലാണ് അപകടം. റോഡരികിൽ വീടിൻ്റെ മതിലിടിഞ്ഞ് വഴിനടക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ്റെ ദേഹത്തേക്ക് വീണു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍, ഗീതു ദമ്പതികളുടെ മകന്‍ വേദവ് ആണ് മരിച്ചത്.
മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ കൊടുക്കാൻ പോയതായിരുന്നു. ഒന്നിച്ച് നടക്കുകയായിരുന്നു കുട്ടി. അയല്‍വാസിയായ എം. കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. മഴ കൊണ്ട് കുതിർന്ന മതിൽ പെട്ടെന്ന് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.