Sunday, August 17, 2025

സാർ കോട്ടയത്ത് ഉണ്ട്

- ശ്രീനാഥ് രഘു

കോൺഗ്രസ് പാർട്ടിയിലോ, ജനങ്ങളുടെ പൊതുവായ പ്രശ്നത്തിലോ ഏത് വിഷയത്തിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കോൺഗ്രസുകാർക്ക് തീർക്കാൻ പറ്റാതാവുമ്പോൾ ഒരു പറച്ചിൽ ഉണ്ട് “സാർ കോട്ടയത്ത് ഉണ്ടോ? സാർ കോട്ടയത്ത് ഉണ്ടോ”

“സാർ കോട്ടയത്ത് ഉണ്ട്” എന്ന ഉത്തരം ഞങ്ങൾ പ്രവർത്തനക്കിടയിൽ ഒരു പ്രയോഗമായി മാറുകയായിരുന്നു. സാർ കോട്ടയത്ത് എത്തുമ്പോൾ ആ പ്രശ്നത്തിന് ഒരു പരിഹാരമായി. പുതുപ്പള്ളി വീടിന്റെ മുറ്റത്ത് എത്രമാത്രം പ്രശ്നങ്ങളാണ് തീർപ്പ് കൽപ്പിച്ചത്. എല്ലാവർക്കും കാണും ഉമ്മൻചാണ്ടി എന്ന മനുഷ്യനുമായി എന്തെങ്കിലും വ്യക്തിപരമായ ബന്ധം. ഒരിക്കലും അധികാരത്തിന്റെ പ്രിവിലേജ് അദ്ദേഹം കൂടെ കൂട്ടിയില്ല.

ട്രെയിനിലും, കെഎസ്ആർടിസി ബസ്സിലും, പള്ളിമുറ്റത്തും ഒരു സാധാരണക്കാരനായി സാധാരണക്കാർക്കിടയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളൊക്കെ തടസ്സം നിൽക്കുന്നത് നിയമങ്ങളോ, ചട്ടങ്ങളും. ആണെങ്കിൽ അത് മാറ്റി സമൂഹത്തിനും, വ്യക്തിക്കും ഗുണപ്രദമാക്കി മാറ്റനും അദ്ദേഹം ശ്രമിച്ചിരുന്നു. 90 വയസുകാരനും രണ്ടു വയസ്സുകാരനും ഉമ്മൻചാണ്ടി… ഉമ്മൻചാണ്ടി എന്ന് മാത്രമേ വിളിക്കൂ.

2011-2016 കാലഘട്ടത്തിൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയം ഡോക്ടർ പി ജി ആർ പിള്ള സ്പെഷ്യൽ ഓഫീസർ ഫോർ ന്യൂ ഗവൺമെൻറ് മെഡിക്കൽ കോളേജ്. ആയിരുന്ന സമയത്ത് ഡോക്ടർ പി ജി ആർ പിള്ള സാറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന കാലഘട്ടം. പുതിയ ഏഴു മെഡിക്കൽ കോളേജുകളുടെ ചുമതല ഡോക്ടർ പി ജി ആർ സാറിന്. തിരുവനന്തപുരം ജിഎച്ച് ഹരിപ്പാട്, കോന്നി, എറണാകുളം, മഞ്ചേരി അങ്ങനെയുള്ള മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം തുടങ്ങുവാനും അതിന്റെ പ്രവർത്തനങ്ങൾ നിരന്തരം ആയി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്താനും ചെയ്യുന്ന സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും, വികസന അജണ്ടകളും പെട്ടന്ന് നടപ്പിലാക്കുവാനും അദ്ദേഹം കാണിച്ച വ്യഗ്രത എന്ന അത്ഭുതപ്പെടുത്തി. കണ്മുന്നിൽ ഇതെല്ലാം കണ്ട ഒരാൾ എന്ന നിലയ്ക്ക് സമൂഹത്തോട്, ജനങ്ങളോട് ഉള്ള ആ മനുഷ്യന്റെ കരുതൽ എത്രമാത്രമാണ്.

എന്റെ അമ്മാവനും കോൺഗ്രസ് കാണക്കാരി മണ്ഡലം പ്രസിഡന്റുമായിരുന്ന ചന്ദ്രൻ അമ്മാവന്റെ കൂടെ എത്രയോ തവണ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരത്ത് പോയി കണ്ടിരുന്നു.. കോട്ടയത്തുകാരോട് ഒരു വല്ലാത്ത സ്നേഹമാണ്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രസിഡന്റ്‌ എന്ന അഹങ്കാരം പോലും ഞങ്ങൾ യൂത്ത് കോൺഗ്രസുകാർ കാണിച്ചിരുന്നു. ഒരിക്കലും അയാൾ ആ പാർട്ടിക്കാരൻ ആണ്, ഇന്ന പാർട്ടിക്കാരനാണ് എന്ന് ഒരിക്കലും അദ്ദേഹം കാണിച്ചിട്ടില്ല. തന്റെ മുന്നിൽ എത്തുന്ന ഓരോ മനുഷ്യനെയും പ്രശ്നത്തിന് ആൾക്കൂട്ടത്തിൽ തുറന്ന പേനയുമായി അദ്ദേഹം ഉണ്ടായിരുന്നു. ഒരു എളിയ കോൺഗ്രസ് പ്രവർത്തനായിരുന്ന എന്നെ പോലെയുള്ള ആളുകളോട് അദ്ദേഹം കാണിച്ച കരുതലും, സ്നേഹവും വലുതാണ്.

പുതുപ്പള്ളി വീട്ടിലേക്ക് ഓരോ ആവശ്യത്തിനായി വാഹനം എടുക്കുമ്പോൾ തോന്നുന്ന ആ ധൈര്യം ഉണ്ടല്ലോ… ഇന്ന് ഉമ്മൻചാണ്ടി സാറിന് മരണശേഷം എന്റെ സ്റ്റാറ്റസ് കണ്ടിട്ട് എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി മെസ്സേജ് ഇങ്ങനെ ആയിരുന്നു. “ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം തന്നെ അദ്ദേഹമാണ്. എന്റെ അച്ഛന്റെ മരണസമയത്തും എന്റെ പഠനം കല്യാണം ഒക്കെ ഉമ്മൻചാണ്ടി സാറിന്റെ സഹായത്തോടെ ആണ്” എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഇത് പറഞ്ഞില്ലെങ്കിലും, പറഞ്ഞാലും ആൾക്കൂട്ടത്തിലെ എത്രയോ മനുഷ്യർക്ക് സ്വാന്തനമായി ആ മനുഷ്യൻ. അധികാരം എന്നാൽ അതിരുവിടാതെ നല്ല മനുഷ്യനായി ജീവിക്കുക എന്നതാണെന്ന് ജീവിച്ചു കാണിച്ച മനുഷ്യൻ… ഒന്ന് മുടി ചീകാനോ, ശരിയായി വസ്ത്രം ധരിക്കാനോ സമയം കിട്ടാതെ, കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രം ആക്കിയത്.. കയറിപ്പോവാനുള്ള ഒരു ഏണിപ്പടി മാത്രമായിരുന്നില്ല ഉമ്മൻചാണ്ടിക്ക് ജനം.

നാല് നിയമസഭാ മണ്ഡലങ്ങൾ മാത്രം മുൻനിർത്തി നേടിയ ഭരണം മറ്റാർക്കും അഞ്ചു വർഷം തികയ്ക്കാൻ കഴിയില്ല. അയാൾ എത്തിയ ഇടത്തു കിടക്കാനും, കിട്ടിയ വെള്ളം കുടിക്കുകയായും ചെയ്തു പച്ച മനുഷ്യനായി ജീവിച്ചു. വിമർശനങ്ങൾ ഒരുപാടുണ്ടാവും, മറുപടി പറയാൻ അയാൾക്ക് സമയമില്ല. കല്ലുകൊണ്ട് നെറ്റി പൊട്ടി ചോര പൊടിയുമ്പോഴും അയാൾ പറഞ്ഞു, ഒന്നുമില്ല… അയാൾ അയാൾ അടുത്ത മനുഷ്യനെ കാണാനും, അടുത്ത പൊതുയോഗം കൂടാനോ പോയി… “അതിവേഗം ബഹുദൂരം” അങ്ങ് വിട ചെല്ലുമ്പോൾ നിശബ്ദമാകുന്നത് ഒരാൾക്കൂട്ടവും, ഞങ്ങളെപ്പോലുള്ള പ്രവർത്തന സമൂഹവും ആണ് ജനകീയനായ ഒരു നേതാവിനെ കാലം അതിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. സ്ഥാനമാനങ്ങൾക്കും, സമ്പന്നതക്കും അപ്പുറം അസ്തമിച്ചുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ഠിത പൊതുപ്രവർത്തനത്തിന്റെ പ്രതിനിധിയായി, ആജീവനാന്തം സാധാരണക്കാരനായ സത്യസന്ധനായ ഒരു പൊതുപ്രവർത്തകൻ ആകാൻ കഴിയുന്നുവെങ്കിൽ പിൻപേ വരുന്നവർക്ക് അത് ഒരു മാതൃകയാണെങ്കിൽ അതുമാത്രമാണ് സുകൃതം.

“ഉമ്മൻ ചാണ്ടി” എന്ന് പേരുള്ള രണ്ടാമത് ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ജനക്കൂട്ടത്തിനിടയിലെ സുതാര്യതയുടെ പേരാണത്……
ഒരുപാട് ഇടങ്ങളിൽ ഈ മനുഷ്യനെ നേരിട്ടറിഞ്ഞിട്ടുണ്ട് കൂടുതൽ പറയുന്നത് അഭംഗിയാവും……. വിമർശനങ്ങളും, ആരോപണങ്ങളും, പരാജയങ്ങളും, ഒരുപൊതു പ്രവർത്തകനെ വളക്കൂറുള്ള മണ്ണാക്കി മാറ്റി പട ർന്നു പന്തലിക്കും എന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു തന്നത് ഇപ്പോഴും ഓർക്കുന്നു. എന്നും ഒരു പൊതുപ്രവർത്തകൻ എന്നുമാത്രമേ എന്നെ വിളിച്ചിട്ടുള്ളു. ജനകീയതയുടെ മുഖം ഉണ്ടാക്കുന്നത് ജനങ്ങളാണെന്നും, പ്രയോഗിക രാഷ്ട്രീയയത്തിൽ നമ്മളും ജീവിക്കുന്ന കാലവും തമ്മിലുള്ള ബന്ധവും പറഞ്ഞു തന്നതിന് നന്ദി
ഉമ്മൻചാണ്ടി എന്ന പാഠപുസ്തകം വരും തലമുറയ്ക്കും, നിയമസഭാ പുസ്തകശാലയെക്കാൾ രാഷ്ട്രീയ സർവകലാശാലയെക്കാൾ എത്രയോ വലുതാണ്… ആൾക്കൂട്ടത്തിനുള്ളിൽ തുറന്നു പിടിച്ച പേനയുമായി ഇനിയങ്ങില്ല.
“സാർ കോട്ടയത്ത് ഉണ്ടോ…”

കേരളത്തിന്റെ ഒരു രാഷ്ട്രീയ കാലഘട്ടം ഇവിടെ അവസാനിക്കുന്നു ചെയ്തു വെച്ചതും, പറഞ്ഞുവെച്ചതും. കാലവും ഈ സമൂഹവും ഹൃദയത്തിൽ സൂക്ഷിക്കും ഉറപ്പ്.

  • വാട്ട്സ്ആപ് പരസ്യങ്ങൾ
  • ബാനറുകൾ, ബ്രോഷറുകൾ
  • ബുക്ക് കവറുകൾ
  • Advertisements
  • Logo, Visiting Card

Share post:

spot_imgspot_img

Coffee House Talks

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....